കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയെക്കൊണ്ട് തോറ്റു!! പരാതി പറയാന്‍ വിളിച്ചു, കേള്‍ക്കുന്നത്...നഷ്ടം മാത്രം!!

പരാതി പറയാന്‍ വിളിച്ചാല്‍ പാട്ട് കേള്‍ക്കുകയല്ലാതെ ആരും ഫോണ്‍ എടുക്കാറില്ല

  • By Manu
Google Oneindia Malayalam News

പത്തനംതിട്ട: നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയാനുള്ള കെഎസ്ആര്‍ടിസി രക്ഷപ്പെടാന്‍ അടുത്തെങ്ങും സാധ്യതയില്ലെന്നു തോന്നുന്നു. അനാവശ്യ ചെലവുകളും ഉത്തരവാദിത്വമില്ലായ്മയുമെല്ലാമാണ് കെഎസ്ആര്‍ടിസിയുടെ പതനത്തിനു കാരണമെന്നതിനു പുതിയൊരു തെളിവ് കൂടി.

നക്‌സലൈറ്റ് വര്‍ഗീസിന്റെ മരണം...സര്‍ക്കാര്‍ എല്ലാം വെളിപ്പെടുത്തി!! ഇതാണ് സത്യം!! ദുരൂഹത തീര്‍ന്നുനക്‌സലൈറ്റ് വര്‍ഗീസിന്റെ മരണം...സര്‍ക്കാര്‍ എല്ലാം വെളിപ്പെടുത്തി!! ഇതാണ് സത്യം!! ദുരൂഹത തീര്‍ന്നു

പതിനേഴുകാരിയുമായുള്ള ലൈംഗികദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍പതിനേഴുകാരിയുമായുള്ള ലൈംഗികദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍

1

പരാതി പറയുന്നതിനു വേണ്ടി കെഎസ്ആര്‍ടിസി അധികൃതരെ ഫോണില്‍ വിളിക്കുന്നവര്‍ ഒന്നു ഞെട്ടും. കാരണം നല്ല അടിപൊളി പാട്ടുകളാണ് മറുഭാഗത്ത് അവരെ കാത്തിരിക്കുന്നത്. ഹിന്ദി, തമിഴ്‌, മലയാളം ഗാനങ്ങളാണ് കോളര്‍ ട്യൂണായി പരാതിക്കാര്‍ കേള്‍ക്കുക. പാട്ട് കേള്‍ക്കുകയല്ലാതെ ഫോണ്‍ ആരും എടുക്കാന്‍ സാധ്യത കുറവാണ്. ഒരാവശ്യവുമില്ലാതെ പരാതിക്കാരെ പാട്ട് കേള്‍പ്പിച്ചു വെറുപ്പിക്കുന്നതുകൊണ്ട് കോര്‍പറേഷന് പ്രതിമാസം വലിയൊരു തുക ചെലവാകുന്നുമുണ്ട്.

2

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് യാത്രക്കാരെ വാഹനാപകടങ്ങളെക്കുറിച്ചു ബോധവാന്‍മാരാക്കാന്‍ ലക്ഷ്യമിട്ടു നടന്‍ സുരേഷ് ഗോപിയടക്കമുള്ളവരുടെ സന്ദേശങ്ങള്‍ കോളര്‍ ട്യൂണായി സെറ്റ് ചെയ്തത്. ഉന്നത കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ മൊബൈലില്‍ കോളര്‍ ട്യൂണായി ഇതുമുഴങ്ങുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലം വരെ ഇതു തുടര്‍ന്നു.

3

പിന്നീട് ഈ സന്ദേശങ്ങള്‍ക്കു പകരം സിനിമാ, പാരഡി, ഭക്തി ഗാനങ്ങള്‍ കോളര്‍ ട്യൂണായി പലരും സ്വീകരിക്കുകയായിരുന്നു. പ്രതിമാസം കോളര്‍ ട്യൂണിനു മാത്രം ചെലവാകുന്നത് 42 രൂപയാണ്. നൂറിലേറെ ഉദ്യോഗസ്ഥര്‍ക്കു ഈ സംവിധാനം അനുവദിച്ചിട്ടുണ്ട്.

English summary
Ksrtc caller ring tone will test the patience of public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X