അമ്മ മരിച്ചതിന് അവധി ചോദിച്ച കണ്ടക്ടര്‍ക്ക് കെഎസ്ആര്‍ടിസി കൊടുത്ത പണി അറിഞ്ഞാല്‍ നിങ്ങളും ഞെട്ടും
അമ്മ മരിച്ചതിന് അവധി ചോദിച്ച കണ്ടക്ടര്‍ക്ക് മംഗളുരുവിലേക്ക് ഡ്യൂട്ടി നല്‍കി കെഎസ്ആര്‍ടിസി അധികൃതരുടെ ക്രൂരത.
അമ്മ മരിച്ചതിന് അവധി ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അവധി നല്‍കിയില്ല. കൂടുതല്‍ ദൂരത്തേക്ക് ഡ്യൂട്ടി നല്‍കുകയും ചെയ്തു.കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടറായ വേണുവാണ് അധികൃതരുടെ ക്രൂരതയ്ക്ക് ഇരയായത്. മൂന്നുവര്‍ഷമായി അര്‍ബുദരോഗ ബാധിതയായ യശോദാബായി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
കാഞ്ഞങ്ങാട് ഡിപ്പോയിലെ ജീവനക്കാരനായ വേണുവിന്റെ ഭാര്യാപിതാവിനും അധികൃതര്‍ അവധി നിഷേധിച്ചു. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ബാലകൃഷ്ണന്‍ അവധി ചോദിച്ചത്.

ദുരന്തത്തിന്റെ ഇര
കാസര്‍കോട് ജില്ലയെ ഒന്നടങ്കം വിഴുങ്ങിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ദുരന്തത്തിന്റെ ഇര കൂടിയാണ് വേണുവിന്റെ അമ്മ യശോദാഭായി. മൂന്നുവര്‍ഷമായി അര്‍ബുദ രോഗബാധിതയായിരുന്നു. എന്‍ഡോസള്‍ഫാന്‍ രോഗബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പുകളിലൊന്നും ഇവര്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ത്തന്നെ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അത്യാസന്ന നിലയിലായിരുന്നു യശോദാബായി.

കണ്ടക്ടറെ ഏര്‍പ്പാടാക്കിയിട്ട് പോയാല്‍ മതി
ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്ക് കയറിയ വേണു ഓഫീസിലിരിക്കെയാണ് അമ്മ അത്യാസന്ന നിലയിലാണെന്നറിഞ്ഞത്. ഉടന്‍ ചെല്ലണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ വേണുവിനെ വിളിച്ചത്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും പകരം ആള്‍ക്കാരെ ഏര്‍പ്പാടാക്കിയിട്ട് പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു അവര്‍.

ഡ്യൂട്ടി
അവധി നിഷേധിച്ചതിനോടൊപ്പം തന്നെ മംഗളുരുവിലേക്ക് വേണുവിനെ ഡ്യൂട്ടിക്ക് അയക്കുകയും ചെയ്തു. ബസ് പാതി വഴിയില്‍ എത്തിയപ്പോള്‍ അമ്മ മരിച്ചതായി അറിയിച്ച് ബന്ധുക്കള്‍ വിളിച്ചു. താന്‍ വന്നതിന് ശേഷം സംസ്‌കാരം നടത്തിയാല്‍ മതിയെന്ന് വേണു പറഞ്ഞു. ബസ് തിരികെ കാസര്‍കോട് സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.

അവധി നിഷേധിച്ചു
വേണുവിന്റെ ഭാര്യാപിതാവായ ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനാണ്. യശോദാബായിയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനായി അവധി ചോദിച്ച ഇദ്ദേഹത്തിനും അധികൃതര്‍ അവധി നിഷേധിച്ചു.

അധികൃതര്‍
അമ്മയുടെ മരണത്തെത്തുടര്‍ന്ന വേണുവിന് അവധി അനുവദിച്ചിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications