കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഒന്നിന് അഞ്ച് ജീവനക്കാർ; കെഎസ്ആർടിസിയിൽ വരും വർഷങ്ങളിൽ നിയമനമില്ല

നിലവിൽ എട്ട് പേരാണ് ഒരു ബസിനെന്ന നിലയിൽ പണിയെടുക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: അടിമുടി മാറ്റത്തിന് നിർദേശം. ശമ്പള പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്ന ദീർഘകാല കരാർ റിപ്പോർട്ടിലാണ് നിയമനം അടക്കമുള്ള വിഷങ്ങളിൽ സമഗ്ര മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗതാഗത വകുപ്പിന്റെ നിർദേശം. അടുത്ത അഞ്ച് വർഷത്തേക്ക് കെഎസ്ആർടിസിയിൽ പുതിയ നിയമനം വേണ്ടെന്നാണ് പ്രധാന നിർദേശം. പകരം നിലവിലെ മെക്കാനിക്കൽ ജീവനക്കാരിൽ യോഗ്യരായവരെ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലേക്ക് നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

KSRTC

പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അകാലിദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

ഇതുവഴി ഒരു ബസിന് അഞ്ച് ജീവനക്കാർ എന്ന ലക്ഷ്യത്തിലെത്താമെന്നാണ് കോർപ്പറേഷൻ കണക്കാക്കുന്നത്. നിലവിൽ എട്ട് പേരാണ് ഒരു ബസിനെന്ന നിലയിൽ പണിയെടുക്കുന്നത്. ഇത് സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയമനം നിർത്തിവെക്കുന്നത്.

കരാറിലെ നിർദ്ദേശമനുസരിച്ച് പിഎസ്‌സി, ആശ്രിത ഒഴിവുകളിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും റിസർവായിട്ടായിരിക്കും ആദ്യം നിയമനം. ഇതിനായി സ്പെഷ്യൽ റൂൾ ഭേദഗതി വരുത്തും. 240 ഡ്യൂട്ടി തികയുമ്പോൾ കോർപറേഷന്റെ ആകെ ബസുകളുടെ എണ്ണം കണക്കാക്കി, തസ്തികയിൽ എന്ന് ഒഴിവുണ്ടാകുമോ അന്നേ സ്ഥിരപ്പെടുത്തൂ. ദീർഘദൂര ബസുകളിൽ ക്രൂ ചെയ്ഞ്ചിനൊപ്പം ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കും.

ഇത്തരം നിർദേശങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നെങ്കിലും തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. എന്നാൽ ശമ്പളപരിഷ്കരണം നടപ്പാക്കണമെങ്കിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ തൊഴിലാളി സംഘടനകൾക്ക് മുന്നിലുള്ളത്. അതേസമയം ഡബിൾ ഡ്യൂട്ടി നിറുത്തലാക്കാനും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് നൽകാനും നിർദ്ദേശമുണ്ട്.

യോഗ ദിനത്തിൽ സമൂഹമാധ്യമങ്ങൾ കയ്യടക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

ഒരു വർഷം 240 ഡ്യൂട്ടി ചെയ്യാത്തവർക്ക് പ്രൊമോഷൻ ഇൻക്രിമെന്റ് നൽകില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമാക്കും. ഒരു ജില്ലയ്ക്ക് ഒരു ഭരണ നിർവഹണ ഓഫീസ് മാത്രമായിരിക്കും. ദീർഘദൂര സർവീസുകളിൽ വൈകിട്ട് മൂന്നിനു ശേഷം ജോലിയിൽ പ്രവേശിക്കുന്നവരെ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയമാക്കും. മദ്യപിച്ചെന്ന് കണ്ടെത്തിയാൽ ശിക്ഷാ നടപടികളുണ്ടാകും.

Recommended Video

cmsvideo
8 പമ്പുകൾ 100 ദിവസത്തിനകം തുടങ്ങും | Oneindia Malayalam

English summary
KSRTC Long term contract report no new appointments for next five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X