കെഎസ്ആർടിസി പെൻഷൻ മുടങ്ങി; ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു.പുതുവൈപ്പിനിൽ ലയപ്പറമ്പിൽ റോയിയാണ് മരിച്ചത്.34 വർഷത്തെ സേവനമുള്ള റോയി ഹൃദ്രോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു.അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതോടെ ചികിത്സ നിന്നു പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

അവസാനം കോടതി കനിഞ്ഞു; കമലിന് ആശ്വസിക്കാം കൂടെ മ‍ഞ്ജു വാര്യർക്കും, ആമിക്ക് പ്രദർശനാനുമതി!
ഡോക്ടർമാർ അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശം നല്കിയെങ്കിലും ഒന്നര ലക്ഷത്തോളം വരുന്ന ചികിത്സാചെലവ് കണ്ടെത്താന്‍ കഴിയാത്തതിനാൽ അത് മാറ്റി വയ്ക്കുകയായിരുന്നു.ആയുർവേദചികിത്സയാണ് കുറച്ചുനാളായി ചെയ്തിരുന്നത്.രണ്ട് പെൺമക്കളാണ് റോയിക്ക്. ഭാര്യ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.

ksrtc

പെൺമക്കളുടെ വിദ്യാഭ്യാസമടക്കമുള്ള മറ്റ് ചെലവു കണ്ടെത്താൻ കഴിയാത്തതടക്കം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു റോയി.തിങ്കളാഴ്ച്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെയായായിരുന്നു മരണം.

കെഎസ്ആർടിസിയിൽ നിന്നും ലഭിക്കേണ്ട യാതൊരാനുകൂല്യങ്ങളും റോയിക്ക് ലഭിച്ചിട്ടില്ലെന്നും പത്തു ലക്ഷം രൂപയെങ്കിലും കെഎസ്ആർടിസി നല്കാനുണ്ടെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

English summary
KSRTC pension denied; retied employee died.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്