കെഎസ്ആര്‍ടിസി പണിമുടക്ക് തുടരുന്നു; സര്‍വീസ് നടത്തുന്നത് 25ശതമാനം മാത്രം, അനുകൂലിച്ച് ജനങ്ങളും
തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നടത്തുന്ന കെഎസ്ആര്‍ടിസി പണിമുടക്ക് ഇന്നും തുടരുന്നു. പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റെയും എഐടിയുസിയുടെയും പണിമുടക്കാണ് ഇന്നും തുടരുന്നത്. ഇന്നലെ പണിമുടക്ക് നടത്തിയിരുന്ന സിഐടിയും, ബിഎംസ് എന്നീ തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ദ്ധരാത്രി പണിമുടക്ക് അവസാനിപ്പിച്ചിരുന്നു. 25 ശതമാനം സര്‍വീസ് മാത്രമാണ് ഇന്ന് തുടരാന്‍ സാധിച്ചത്.
അതിനാല്‍ തന്നെ ബസ് സര്‍വീസ് സാധാരണ നിലയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും അല്‍പം സര്‍വീസ് മാത്രമാണ് നടത്തിയത്. എറണാകുളം കോഴിക്കോട് ഡിപ്പോയില്‍ നിന്നും ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. സിഐടിയു സംഘടനയില്‍പ്പെട്ടവര്‍ ഇന്ന് സമരം നടത്തുന്നില്ലെങ്കിലും എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ അവരും ജോലിക്കെത്തിയിട്ടില്ല എന്നാണ് വിവരം.

അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ശനിയാഴ്ചയായതിനാലും കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിക്കുന്ന ദിവസമായതിനാല്‍ ഡബിള്‍ ഡ്യൂട്ടി എടുപ്പിച്ചിട്ടായാലും പരമാവധി സര്‍വീസ് നടത്തണമെന്നാണ് സിഎംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നും യാത്രക്കാര്‍ ഏറെ വലഞ്ഞു. കാരണം പകുതി ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത് എന്നതിനാല്‍ യാത്രക്കാര്‍ കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിചേരാന്‍ ബസ് ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇന്നും ഡയസനോണ്‍ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ ഡയസനോണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഫലമുണ്ടാക്കിയില്ല. ഇന്നലെ ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയ കാഴ്ചയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഒരു ബസും നിരത്തിലിറങ്ങിയില്ല. അതേസമയം കെഎസ്ആര്‍ടിസിയെ അവശ് സര്‍വീസായി പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നടപടി സ്വീകരിക്കുമെന്നും ജനത്തെ വലച്ചുള്ള കെഎസ്ആര്‍ടിസി യൂണിയനുകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശമ്പളവും പെന്‍ഷനും മുടക്കുന്നില്ലെന്നും ശമ്പള വര്‍ധന നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടിസല്ലെന്നും പക്ഷേ വര്‍ധന ഉണ്ടാകുമ്പോള്‍ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് യൂണിയനുകളോട് ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളില്‍ പോലും കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടക്കിയിരുന്നില്ലെന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ വലച്ചതില്‍ യൂണിയനുകള്‍ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി കൂട്ടിചേര്‍ത്തു. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കിയിരുന്നു.ഇന്നലെ മുതല്‍ നടക്കുന്ന സമരത്തില്‍ ജനങ്ങള്‍ ഏറെ വലഞ്ഞിരുന്നു. പലരും സ്വകാര്യ വാഹനങ്ങളിലാണ് ലക്ഷ്യസ്താനത്തേക്ക് എത്തിയിരുന്നത്. അതേസമയം സാധാരണ സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സമരം ചെയ്യുന്ന കെഎസ്ആര്‍ടിസി തൊഴിലാളികളോട് അനുകൂല വികാരമായിരുന്നു ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിച്ചത്. അവരുടെ ആവശ്യവും ന്യായമാണെന്നും സര്‍്കകാറിത് പരിഹരിക്കണമെന്നുമായിരുന്നു ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.
Recommended Video

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കിയത്. ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി പറഞ്ഞിരുന്നു.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്












Click it and Unblock the Notifications