Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ.സ്വിഫ്റ്റ് അപകടത്തില്‍ ദുരൂഹത, മനപ്പൂർവം സൃഷ്ടിച്ചതെന്ന് സംശയിക്കുന്നു'- ആൻറണി രാജു

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. ബസ് അപകടത്തിപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് മന്ത്രി ആരോപിക്കുന്നത്. അപകടം മനപ്പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നു. സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കും എന്ന് മന്ത്രി വ്യക്തമാക്കി.

മനപ്പൂർവ്വം അല്ലെങ്കിൽ ഇതിന് എതിരെ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്താൻ ആണ് തീരുമാനം എന്നും ആൻറണി രാജു പറഞ്ഞു.കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽ പെടുകയായിരുന്നു.

bus

ഇതിന് പിന്നാലെ ആണ് പ്രതികരണവുമായി മന്ത്രി രംഗത്ത് എത്തിയത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന സെമി സ്ലീപ്പർ നോൺ എ സി ഡീലക്സ് ബസ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസ് തിരുവനന്തപുരം ഡീലക്സ് ബസിൽ ഉരസി പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ചാണ് അപകടം സംഭവിച്ചത്. എന്നാൽ, യാത്രക്കാർക്ക് മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല.

അതേസമയം , ആദ്യ സർവീസ് നടത്തിയ കെ. സ്വിഫ്റ്റും അപകടത്തിൽപെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ബസ് ആയിരുന്നു ഇത്. കല്ലമ്പലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. ബസ്സിന് എതിരെ വന്ന ലോറി ഉരസുകയായിരുന്നു. അപകടത്തിൽ ബസ്സിന് സൈഡ് മീറർ ഇളകിപ്പോയി.

35,000 രൂപ വിലമതിക്കുന്ന ഗ്ലാസ് ആണിതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി. ഇതിന് പകരം കെ എസ് ആർ ടി സിയുടെ മീറർ സ്ഥാപിച്ചിരുന്നു വീണ്ടും സർവ്വീസ് തുടങ്ങിയത്. ഈ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെ എസ് ആർ ടി സി എം ഡി ഡി ജി പിക്ക് പരാതി നൽകി. സ്വകാര്യ ലോബികൾ ആണ് അപകടത്തിന് പിന്നിലെന്നാണഅ കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.

കേരളത്തിലെ പൊതു ഗതാഗത മേഖലയിൽ പുതിയൊരു തുടക്കം എന്ന അവകാശം ഉയർത്തി ആണ് കെ എസ് ആർ ടി സി സിഫ്റ്റ് സർവ്വീസിന് തുടക്കം കുറിച്ചിരുന്നത്. ദീർഘ കാല സർവീസുകൾ ആണ് കെ സ്വിഫ്റ്റിൽ ഉൾപ്പെടുക. സർക്കാർ രൂപീകരിച്ച സ്വതന്ത്ര കമ്പനി സർവീസ് ആണിത്. സർവീസുകൾക്കായി സർക്കാർ 110 കോടി രൂപ അനുവദിച്ചിരുന്നു. 116 ബസ്സുകളാണ് സർവീസിനായി തുടക്കം കുറിച്ചത്. ഇതിൽ 8 എസി സ്ളീപ്പറും 20 എസി സെമി സ്ളീപ്പറും ഉൾപ്പെടുന്നുണ്ട്.

അതേസമയം, ശമ്പള വിതരണം വൈകുന്നു എന്ന ആക്ഷേപം കെ എസ് ആർ ടി സി യിൽ ഇപ്പോഴും നില നിൽക്കുകയാണ്. ഇതിന് പിന്നാലെ ജീവനക്കാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങളെ ഭയന്ന് സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നിശ്ചയിച്ചാണ് കെ സ്വിഫ്റ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നിരുന്നത്. സുരക്ഷിതത്വം, ന്യായമായ നിരക്ക്, യാത്രാ സുഖം എന്നിവയാണ് കെ എസ് ആർ ടി സി കെ സ്വിഫ്റ്റിലൂടെ അധികൃതർ ഉറപ്പ് നൽകുന്നത്.

നിലവിൽ കരാര്‍ ജീവനക്കാർ മാത്രം ആണ് കെ സ്വിഫ്റ്റിൽ ഉളളത്. അതേസമയം, കെ എസ് ആർ ടി സിയുടെ പുതിയ സർവ്വീസ് കെ സ്വിഫ്റ്റിന് എതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പരാതി നൽകിയിരുന്നു. ഈ പരാതി കൂടെ നില നിൽക്കുന്ന സാഹചര്യത്തിൽ കേസിലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ കമ്പനിയുടെ ഭാവി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+