കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍ക്കാന്‍ മനസില്ല, അരയും തലയും മുറുക്കി കെഎസ്ആര്‍ടിസി; കര്‍ണാകടത്തിലേക്ക് 73 സര്‍വ്വീസുകള്‍

കര്‍ണാകട ആര്‍ടിസി ആധിപത്യം പുലര്‍ത്തിയിരുന്ന റൂട്ടുകളിലാണ് കെഎസ്ആര്‍ടി പുതിയ സര്‍വ്വീസുകളുമായി എത്തുന്നത്.

  • By Jince K Benny
Google Oneindia Malayalam News

തിരുവന്തപുരം: നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരന്തരം പറയാനുള്ള കെഎസ്ആര്‍ടിസി ലാഭം മുന്നില്‍ കണ്ട് പുതിയ നീക്കത്തിന്. അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ നിറം മങ്ങി നില്‍ക്കുന്ന കെഎസ്ആര്‍ടിസി പുതിയ ഉണര്‍വിന് ഒരുങ്ങുകയാണ്. അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ കര്‍ണാടക ആര്‍ടിസിക്കുള്ള മേല്‍ക്കൈ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ 73 സര്‍വ്വീസുകളാണ് ആരംഭിക്കുന്നത്. 2016 ല്‍ നിലവില്‍ വന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വ്വീസുകള്‍.

KSRTC

കര്‍ണാടകത്തെ ലക്ഷ്യം വച്ചാണ് കോര്‍പ്പറേഷന്റെ പുതിയ നീക്കം. ബംഗളൂരു, കെആര്‍ പുരം, മൈസൂരു, വിരാജ്‌പേട്ട്, മംഗളൂരു, കൊല്ലൂര്‍(മൂകാംബിക) എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. മലബാര്‍ മേഖലയില്‍ നിന്നായിരിക്കും ഇവയില്‍ ഭൂരിഭാഗം സര്‍വ്വീസുകളും. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും എത്തുന്ന ബസ്സുകള്‍ മലബാര്‍ മേഖലയില്‍ നിന്നും ചെയിന്‍ സര്‍വ്വീസ് നടത്തുന്നതിലൂടെ മധ്യമേഖലയ്ക്കും ഈ ഗുണം ലഭിക്കും.

കോര്‍പ്പറേഷന്റെ വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മാണം പൂര്‍ത്തിയായി പെര്‍മിറ്റിനായി കാത്തിരിക്കുന്ന ബസ്സുകളും പുതിയതായി വാങ്ങുന്ന ബസ്സുകളും ഉപയോഗിച്ചായിരിക്കും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. കര്‍ണാടക ആര്‍ടിസിയുടെ അപ്രമാദിത്വത്തെ തകര്‍ക്കാന്‍ ഉന്നം വച്ചുള്ള ഈ സര്‍വ്വീസുകള്‍ അധികവും ആരംഭിക്കുന്നത് കര്‍ണാടക ആര്‍ടിസിയുടെ പ്രധാന റൂട്ടായ കാഞ്ഞങ്ങാട്- മംഗളൂരു റൂട്ടിലാണ്. സൂപ്പര്‍ ഡീലക്‌സ് ബസുകളടക്കം 30 പുതിയ ഷെഡ്യൂളുകളാണ് കോര്‍പ്പറേഷന്‍ ഈ റൂട്ടില്‍ ആരംഭിക്കുന്നത്.

KSRTC

കേരളത്തില്‍ നിന്നും ഏറെ യാത്രക്കാരുള്ള കൊല്ലൂര്‍ മൂകാംബികയിലേക്കും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നുണ്ട്. മംഗളൂരു, ഉഡുപ്പി, വഴി തലശ്ശേരി, ആലപ്പുഴ, ഗുരുവായൂര്‍ യൂണിറ്റുകളിലെ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഉപയോഗിച്ച് അഞ്ച് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും. കോഴിക്കോട് നിന്നും മൈസൂരിലേക്ക് 10 പുതിയ സര്‍വ്വീസുകളും തുടങ്ങാനുള്ള പദ്ധതിയുണ്ട്. ഇതിന് പുറമെ മൈസൂരിന് സമീപത്തുള്ള കെആര്‍ നഗറിലേക്കും പുതിയ രണ്ട് സര്‍വ്വീസുകള്‍ ആരംഭിക്കും.

ഐടി നഗരമായ ബംഗളൂരുവിലേക്ക് നാല് പുതിയ എക്‌സ്പ്രസ് ബസുകള്‍ സര്‍വ്വീസ് നടത്തും. ഇതോടെ കേരളത്തില്‍ നിന്നും ബംഗളൂരവിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം അമ്പതില്‍ അധികമാകും. ബംഗളൂരുവിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഏറെ ഉപകരാപ്രദമായിരിക്കും പുതിയ സര്‍വ്വീസുകള്‍. കോഴിക്കോട് നിന്നും മട്ടന്നൂര്‍, ഇരിട്ടി, കുട്ടപ്പുഴ വഴി വിരാജ്‌പേട്ടിലേക്ക് നാല് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കും. ഇതിനു പുറമെ കോഴിക്കോട്-കൊല്ലേഗല്‍, പയ്യന്നൂര്‍-മൈസൂരു, കാസര്‍ഗോഡ്-മൈസൂരു എന്നീ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും.

English summary
The initiative comes two weeks after the KSRTC started ‘Weekend’ services to Bengaluru, Ernakulam, Thrissur and Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X