കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ് യുവിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വനിതാ നേതാവിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിരുത്തരവാദപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കെ എസ് യു വനിതാ നേതാവിനെ സംഘടനയില്‍നിന്നും പുറത്താക്കിയതിന് പുറമെ സോഷ്യല്‍ മീഡിയയില്‍ വ്യാപക തെറി അഭിഷേകവും. സമൂഹ മാധ്യമങ്ങളില്‍ നിരുത്തരവാദപരവും അപക്വവുമായി പ്രസ്താവന നടത്തിയതിന് കെ എസ് യു. സംസ്ഥാന ജനറല്‍സെക്രട്ടറി സുബിന്‍ മാത്യുവാണ് കഴിഞ്ഞ ദിവസം കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജെസ്ല മാടശ്ശേരിയെ സംഘടനാ ചുമതലകളില്‍നിന്ന് പുറത്താക്കിയത്.

ഷുഹൈബ് കൊലപാതകം; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ നിരാഹാര സമരം ആരംഭിക്കും
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ ഓര്‍മകളെ മോശപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ്നടപടി.'രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്പോള്‍, വെട്ടുംകൊലയും സാധാരണമാവും. സ്വാഭാവികവും' എന്നാണ് ജസ്ല ഫേസ്ബുക്കില്‍ കുറിച്ചത്. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റിന് വിശദീകരണവുമായി ജസ്ല രംഗത്തെത്തി.

jaslamadasseri

രാഷ്ട്രീയം എന്നാല്‍ ആദര്‍ശങ്ങളുടെ പോരാട്ടമാണ്, ആയുധങ്ങള്‍ എടുത്തുള്ള യുദ്ധമല്ല. ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ടവേദനയില്‍ ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെപോലും കുറെ നേരത്തേക്ക് വെറുത്തുപോയി. ഡിജിറ്റല്‍ കൊലയോ ഡിജിറ്റല്‍ അല്ലാത്ത കൊലയോ എന്ത് വേണമെങ്കിലും നല്‍കാം. പക്ഷേ, ഞാന്‍ ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്നു മാത്രം പറയരുത്.ഏറ്റവും ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ എങ്കിലും തുടങ്ങിയവയായിരുന്നു രണ്ടാമത്തെ പോസ്റ്റിലെ വിശദീകരണം.

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളിഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി

എന്നാല്‍ ജസ്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകളും കമന്റുകളുമായി ജസ്ലയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപകമായത്. സംഘടനാ പ്രവര്‍ത്തകര്‍തന്നെയാണ് വനിതാനേതാവിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയത്. വെറും പബ്ലിസിറ്റിക്കുവേണ്ടിയാണു ജസ്ല ഇത്തരം പോസ്റ്റിട്ടതെന്നും പറഞ്ഞതോടൊപ്പം വളരെ മോശകരമായ രീതിയിലുള്ള കമന്റുകളാണ് ജസ് ലയുടെ ഫേസ്ബുക്കില്‍ കമന്റുകളായി വന്നിട്ടുള്ളത്.

English summary
ksu women leader abused in face book for the post about shuhaibs death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X