കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് കൊലപാതകം; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ നിരാഹാര സമരം ആരംഭിക്കും

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം സമരം നടത്തും. കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സമരം ശക്തമാകുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളിഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി

വെള്ളിയാഴ്ച ചേര്‍ന്ന ഡിസിസി യോഗത്തിന് ശേഷമാണ് നിരാഹാര സമര തീരുമാനം കെ സുധാകരനും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ 10മണി മുതലാണ് നിരാഹാര സമരം ആരംഭിക്കുന്നത്. 48 മണിറിനുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ കെപിസിസിയുടെ അനുമതിയോട് കൂടി സമരം തുടരുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

 ksudhakaran

20ന് എടയന്നൂരില്‍ വിപുലമായ അനുശോചന യോഗം ചേരും. ഇത്രയും നിഷ്ഠുരമായ ഒരു കൊലപാതകം നടന്നിട്ട് സാംസ്‌കാരിക നായകരും എഴുത്തുകാരും മൗനം പാലിക്കുന്നത് സിപിഎമ്മിനെ വെറുപ്പിക്കാന്‍ ഭയന്നിട്ടാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 22ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരിലെത്തും ഷുഹൈബിന്റെ കുടുംബത്തിനുള്ള സഹായം ശേഖരിക്കുന്നതിനായി 110 കേന്ദ്രങ്ങളില്‍ വിവിധ നേതാക്കളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ശുഹൈബ് കൊല്ലപ്പെട്ട ദിവസം ദുരൂഹ നീക്കങ്ങള്‍; കിര്‍മാണി മനോജ് ജയിലിലില്ല!! നിയന്ത്രണങ്ങള്‍ ലംഘിച്ചുശുഹൈബ് കൊല്ലപ്പെട്ട ദിവസം ദുരൂഹ നീക്കങ്ങള്‍; കിര്‍മാണി മനോജ് ജയിലിലില്ല!! നിയന്ത്രണങ്ങള്‍ ലംഘിച്ചു

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അതിശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ജനാധിപത്യപാര്‍ട്ടിയായി ഇനി സിപിഎമ്മിനെ അംഗീകരിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും. കൊല, കൊള്ള, അക്രമം, കള്ളവോട്ട് ഇതൊക്കെ കൈമുതലാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി നിഷ്ഠുര രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ സമരപ്പന്തലിലേക്ക് ജനാധിപത്യവിശ്വാസികളെ ക്ഷണിക്കുന്നുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

English summary
shuhaib murder; k sudhakarn lead fasting to protest against the delay in arrest in the murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X