കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഷിയല്ല, അവസാനം ചോര വീണു; സെക്രട്ടറിയേറ്റിന് മുന്നില്‍ തെരുവ് യുദ്ധം, റോഡുപരോധിക്കാന്‍ സുധീരന്‍

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സ്വശ്രയ മാനേജ് മെന്റ് പ്രശ്‌നത്തില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മണിക്കൂറുകളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. നഗരം തെരുവ് യുദ്ധത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഗതാഗതം സ്തംഭിച്ച് പൊതുജനം പെരുവഴിയിലായി.

കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ചില്‍ ചോരയ്ക്ക് പകരം ചുമന്ന മഷിയുമായെത്തിയെന്ന് ആക്ഷേപം കേട്ട കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്കര്‍ ഇന്ന് ശരിക്കും ചോര വീഴ്ത്തി. ബാരിക്കേട് മറിച്ചിട്ട്‌ സെക്രട്ടറിയേറ്റിലേക്ക് കയറാനൊരുങ്ങിയ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. പോലീസിന് നേര കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഗ്രനേഡും പ്രയോഗിച്ചു.

Read Also: നായകളെ കൊന്ന് കെട്ടിത്തൂക്കി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; മനേകാഗാന്ധിക്ക് പാഴ്‌സലും അയക്കും

നിരവധി പ്രവര്‍ത്തകര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റും. സമരം അക്രമാസക്തമായതോടെ നേതാക്കളുമെത്തി രംഗം കൊഴുപ്പിച്ചു. കെഎസ്‌യുപ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എംജി റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചോരവീണ സമരം- ചിത്രങ്ങള്‍ കാണാം.

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

കരാര്‍ വിഷയത്തില്‍ സമരം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ഗ്രനേഡ് പൊട്ടി പരിക്ക്

ഗ്രനേഡ് പൊട്ടി പരിക്ക്

പോലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിനു സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

കല്ലേറ്

കല്ലേറ്

കെഎസ്‌യു പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജനം വലഞ്ഞു

ജനം വലഞ്ഞു

സ്വശ്രയപ്രശ്‌നത്തില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ വലഞ്ഞത് പൊതു ജനമാണ്. മണിക്കൂറുകളോളമാണ് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടത്.

ചര്‍ച്ചയില്ല

ചര്‍ച്ചയില്ല

സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും എം.ആര്‍.മഹേഷും നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേയ്ക്കു കടക്കുമ്പോഴും ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറായിട്ടില്ല

 വച്ച കാല്‍ പിറകോട്ടില്ല

വച്ച കാല്‍ പിറകോട്ടില്ല

സ്വശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുഖ്യമന്ത്രി പിറണായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.

കുത്തിയിരുന്ന് പ്രതിഷേധം

കുത്തിയിരുന്ന് പ്രതിഷേധം

സമരം ചെയ്യാനെത്തിയ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചെന്നെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടുരോഡില്‍ കുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധിച്ചു.

സമരം ശക്തമാക്കും

സമരം ശക്തമാക്കും

സന്ധിയില്ലാസമരം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ സമരം വ്യാപിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
KSU youth congress secretariat march Police attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X