• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

' 'ചിലർ' കടുത്ത അതൃപ്തിയിലാണെന്നത് മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്'; വൈറലായി കെടി ജലീലിന്റെ കുറിപ്പ്

  • By Aami Madhu

തിരുവനന്തപുരം; ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളുടെ ആരാധനാലയങ്ങളും കേന്ദ്ര സർക്കാരിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. വസ്തുതകൾ ഇതായിരിക്കെ തെറ്റായ പ്രചരണം നടത്തി മഹാമാരിയോടൊപ്പം മഹാവർഗ്ഗീയതയേയും കെട്ടഴിച്ചു വിടാൻ ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്ന് മന്ത്രി കെടി ജലീൽ. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

ിരുവനന്തപുരം; ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളുടെ ആരാധനാലയങ്ങളും കേന്ദ്ര സർക്കാരിൻറെ കർശന നിർദ്ദേശത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. വസ്തുതകൾ ഇതായിരിക്കെ തെറ്റായ പ്രചരണം നടത്തി മഹാമാരിയോടൊപ്പം മഹാവർഗ്ഗീയതയേയും കെട്ടഴിച്ചു വിടാൻ ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്ന് മന്ത്രി കെടി ജലീൽ. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

രാഷ്ട്രീയ കുതന്ത്രം

രാഷ്ട്രീയ കുതന്ത്രം

ചെറിയ പെരുന്നാളിന് നാമമാത്ര ഇളവുകൾ അനുവദിച്ചതിൻ്റെ പേരിൽ ആർ.എസ്.എസും സംഘ് പരിവാരങ്ങളും സംസ്ഥാന സർക്കാരിനെതിരെ കുപ്രചരണങ്ങൾ ഒരു ഭാഗത്ത് നടത്തുമ്പോഴാണ് മുസ്ലിങ്ങളിലെ രാഷ്ട്രീയ തിമിരം ബാധിച്ചവരെ ഉപയോഗിച്ച് പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകാത്തത് കേരള സർക്കാരാണെന്ന രൂപത്തിൽ മറുവശത്തും കുപ്രചരണം നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ആസൂത്രിതമായി ഇരു ചേരിയിലും രാഷ്ട്രീയ ദുർലാക്കോടെ നടത്തപ്പെടുന്നന്ന കുൽസിത നീക്കം അങ്ങേയറ്റം അപലപനീയവും ഖേദകരവുമാണ്. ഒരേസമയം ഹൈന്ദവ മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലെ തീവ്ര വർഗീയ മനസ്സുള്ളവരെ ഇളക്കി വിട്ട് കോവിഡെന്ന മഹാമാരി നാടാകെ പടർത്തി നിരവധിപേരെ കൊലക്ക് കൊടുക്കാനുള്ള രാഷ്ട്രീയ കുതന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് തിരിച്ചറിയാൻ സാമാന്യബോധമുള്ള ഓരോ വിശ്വാസിക്കും സാധിക്കണം.

മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്

മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്

മുസ്ലിം പണ്ഡിതന്മാരും മുഖ്യമന്ത്രിയും നേരിട്ട് ഇsനിലക്കാരില്ലാതെ ചർച്ച നടത്തി എടുത്ത തീരുമാനങ്ങളിൽ 'ചിലർ' കടുത്ത അതൃപ്തിയിലാണെന്നത് മലപ്പുറത്ത് അങ്ങാടിപ്പാട്ടാണ്.ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുസ്ലിം മത സംഘടനാ നേതാക്കളും ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തമ്മിൽ വീഡിയോ കോൺഫറൻസിലൂടെ പെരുന്നാൾ ആഘോഷത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും ഇരുപത്തിയേഴാം രാവിലെ സകാത്ത് വാങ്ങാനുള്ള ഒറ്റക്കും കൂട്ടായുമുള്ള വീടു കയറിയിറങ്ങൽ വർത്തമാന സാഹചര്യത്തിൽ ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൊതുസമ്മതനും പണ്ഡിതശ്രേഷ്ടനുമായ അമരക്കാരൻ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളുമായി കൂടിയാലോചിച്ച് സംഘടനയുടെ സമാദരണീയനായ ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്ല്യാരാണ് മലപ്പുറം കളക്ടറേറ്റിലെത്തി ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തത്.

വിശ്വാസിക്ക് അചിന്തനീയമാണെന്നും

വിശ്വാസിക്ക് അചിന്തനീയമാണെന്നും

ചർച്ചക്ക് തുടക്കമിട്ട അദ്ദേഹം സമഗ്രമായിത്തന്നെ വർത്തമാന സാഹചര്യം വിശദീകരിച്ചു. മനുഷ്യരുടെ ജീവനും ആരോഗ്യവുമാണ് പ്രധാനമെന്നും മാരക രോഗങ്ങൾ പിടിപെടാതിരിക്കാൻ അതിൽനിന്ന് ഓടിഒളിക്കുകയാണ് ചെയ്യേണ്ടതെന്ന പ്രവാചക വചനവും അദ്ദേഹം ഉദ്ധരിച്ചു. റംസാൻ കാലത്തും പെരുന്നാളിനും പള്ളികളിൽ പോകാതെ വീട്ടിലിരിക്കുക എന്നുള്ളത് സാധാരണഗതിയിൽ ഒരു വിശ്വാസിക്ക് അചിന്തനീയമാണെന്നും എന്നാൽ രോഗവ്യാപനം രൂക്ഷമാകുമ്പോൾ അതല്ലാതെ മറ്റു മാർഗ്ഗകങ്ങളില്ലെന്നും നാട്ടിൽ രോഗശാന്തി കൈവരുന്ന മുറക്കു തന്നെ ആരാധനാലയങ്ങൾ തുറക്കാൻ സാഹചര്യമൊരുക്കാൻ മുഖ്യമന്ത്രി മുൻകയ്യെടുക്കണമെന്നും ഇപ്പോഴത്തെ ഗുരുതരമായ പരിതസ്ഥിതിയിൽ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദ്ദേശങ്ങളോട് മുസ്ലിം സമുദായം സർവാത്മനാ സഹകരിക്കാൻ തയ്യാറാണെന്നും ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു വെച്ചു.

യോജിപ്പ് പ്രകടിപ്പുക്കുകയാണ് ചെയ്തത്

യോജിപ്പ് പ്രകടിപ്പുക്കുകയാണ് ചെയ്തത്

ശൈഖുനാ എ.പി. അബൂബക്കർ മുസ്ല്യാരുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസിയും കേരള നദ്വത്തുൽ മുജാഹിദീൻ്റെ പരിണിതപ്രജ്ഞനായ അദ്ധ്യക്ഷൻ ടി.പി അബ്ദുല്ലക്കോയ മദനിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഗൽഭനായ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് സാഹിബും തബ് ലീഗ് ജമാഅത്ത് വൈസ് പ്രസിഡണ്ട് സി.എ ആരിഫ് ഹാജിയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി ടി.കെ അഷ്റഫ് സാഹിബും മർകസുദ്ദഅവ ഭാരവാഹി ഐ.പി അബ്ദുൽ സലാം സാഹിബും കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും പട്ടാളപ്പള്ളി ചീഫ് ഇമാം ഡോ: ഹുസൈൻ മടവൂരും ഒരേസ്വരത്തിൽ സമസ്തയുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പുക്കുകയാണ് ചെയ്തത്.

സ്ഥിതിഗതികൾ വിലയിരുത്തി

സ്ഥിതിഗതികൾ വിലയിരുത്തി

രോഗവ്യാപനം വർധിച്ച പുതിയ സാഹചര്യത്തിൽ നിലവിലെ സ്ഥിതി കുറച്ചു കാലത്തേക്ക് കൂടി തുടരണമെന്നാണ് ചർച്ചയിൽ പൊതുവായി ഉയർന്നുവന്ന വികാരം. അവയെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി ചർച്ച ക്രോഡീകരിച്ച് സംസാരിച്ചത്. മുസ്ലിം മതസംഘടനകളുടെ നിലപാട് ഉദാത്തമാണെന്നും നാടിൻ്റെയും സമൂഹത്തിൻ്റെയും ആരോഗ്യത്തോടെയുള്ള നിലനിൽപ്പ് മുൻനിർത്തി പണ്ഡിതോജ്വലവും വിവേകപൂർണ്ണവുമായ അഭിപ്രായങ്ങളാണ് മുസ്ലിം മതനേതൃത്വം രേഖപ്പെടുത്തിയതെന്നും അവരോട് അളവറ്റ നന്ദിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവികാര്യങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി വെബിനാർ അവസാനിപ്പിച്ചത്.

ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്

ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്

അടിച്ചേൽപ്പിക്കലിൻ്റെ ഒരു രീതിയും തീരുമാനമെടുക്കുന്നതിൽ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ഏത് നേതാക്കളോട് ചോദിച്ചാലും മനസ്സിലാക്കാനാകും. സത്യം ഇതായിരിക്കെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തുന്നത് സമുദായത്തിനകത്തെ ഛിദ്രശക്തികളെയും പുഴുക്കുത്തുകളെയും പ്രോൽസാഹിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു.കോവിഡ് എന്ന മഹാമാരിയുടെ അപകടകരമായ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ലോകമെങ്ങും ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയും അതിൽ നിന്ന് ഭിന്നമല്ല. കേരളത്തിൽ ഇത്തരമൊരു തീരുമാനം എടുത്തത് എല്ലാ മത സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായ സമന്വയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ്. അത്തരമൊരു സ്ഥിതിവിശേഷം കേരളത്തിൽ മാത്രമായിരിക്കും രാജ്യത്ത് നടന്നിട്ടുണ്ടാവുക.

കള്ളപ്രചാരവേല നടത്തുന്നവർ

കള്ളപ്രചാരവേല നടത്തുന്നവർ

സൗദ്യ അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് നാടുകളിലൊന്നും ഇതുവരെയും പള്ളികൾ തുറക്കാത്തതും നമസ്കാരം നടക്കാത്തതും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും ആ നാടുകൾ ഭരിക്കുന്നത് കൊണ്ടാണെന്ന് കള്ളപ്രചാരവേല നടത്തുന്നവർ തട്ടിവിടാത്തത് മഹാഭാഗ്യം. വാഹന ഓട്ടവും കടകൾ തുറക്കലും ആളുകൾ പുറത്തിറങ്ങലുമെല്ലാം അവിടങ്ങളിലുമുണ്ടെന്ന് പ്രത്യേകം ഓർമ്മിക്കണം. എന്നിട്ടും മസ്ജിദുകൾ ജനങ്ങൾക്ക് പ്രാർത്ഥനക്കായി അവിടങ്ങളിലൊന്നും ഇതുവരെയും തുറന്ന് കൊടുത്തിട്ടില്ല. വത്തിക്കാനിൽ മാർപ്പാപ്പ മാത്രം പങ്കെടുത്ത ഈസ്റ്റർ ചടങ്ങ് നാം കണ്ടതാണ്. ശബരിമലയും ഗുരുവായൂരുമുൾപ്പടെ പ്രസിദ്ധമായ ചെറുതും വലുതുമായ ഹൈന്ദവ ക്ഷേത്രങ്ങളെല്ലാം രാജ്യത്ത് അടഞ്ഞ് കിടക്കുകയാണ്. ചുരുക്കത്തിൽ ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളുടെ ആരാധനാലയങ്ങളും കേന്ദ്ര സർക്കാരിൻ്റെ കർശന നിർദ്ദേശത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. വസ്തുതകൾ ഇതായിരിക്കെ തെറ്റായ പ്രചരണം നടത്തുന്നത് മഹാമാരിയോടൊപ്പം മഹാവർഗ്ഗീയതയേയും കെട്ടഴിച്ചു വിടാൻ ലക്ഷ്യം വെച്ചുള്ളതാണ്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണം.

പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം

English summary
KT Jaleel about hate propaganda during covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X