കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രികയുടെ അവസ്ഥ ഇതാണെങ്കില്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോയെന്ന് കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നതില്‍ പ്രതികരണവുമായി കെടി ജലീല്‍.
ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോയെന്ന് ജലീല്‍ ചോദിച്ചു ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്ന് ഈ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിന്നാലെക്കൂടി സമയം കളയണ്ട, തന്നെ ഒരു ചുക്കും ചെയ്യാന്‍ ആവില്ലെന്നും മുസ്ലീം ലീഗിനോട് ജലീല്‍ പറയുന്നു.

chandrika

'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ വന്നുകണ്ടു,രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി''മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ വന്നുകണ്ടു,രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി'

1


ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.

2


കഴിഞ്ഞദിവസമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നകാര്യം വ്യക്തമാക്കിയത്. സാമ്പത്തിക പ്രസിന്ധികളെ തുടര്‍ന്നാണ് ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ചന്ദ്രകിയിലും അവരുടെ മറ്റ് പ്രസിദ്ധീകരണങ്ങളിലും നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ശമ്പളം കിട്ടാത്ത അവസരത്തില്‍ സമരം വരെ നടന്ന സാഹചര്യം ഉണ്ടായിരുന്നു. മഹിളാ ചന്ദ്രികയുടെ പ്രസിദ്ധീകരണവും നിര്‍ത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ പ്രസിദ്ധീകരണങ്ങള്‍ വിപണിയിലെത്തില്ല. പ്രസിദ്ധീകരണം നിര്‍ത്തുന്ന കാര്യം മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്.

3

പ്രതിസന്ധികള്‍ക്കിടയിലാണ് പത്രം പുറത്തിറങ്ങുന്നതെന്നും കൃത്യമായും അത് വായനക്കാര്‍ക്ക് ഉറപ്പുവരുത്തും എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവ് ചുരുക്കല്‍ പദ്ധതികളും നടപ്പില്‍ വരുത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിലെ പീരിയോഡിക് വിഭാഗം താല്‍ക്കാലികമയി നിര്‍ത്തുന്നതെന്ന് ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ സമീര്‍ നോട്ടീസില്‍ പറയുന്നു. പ്രസിദ്ധീകരണം നിര്‍ത്തുന്നതോടെ തൊഴില്‍ നഷ്ടമാകുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് എക്സിറ്റ് സ്‌കീം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.

4


1932ലാണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത്. സിഎച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ പത്രാധിപരായി ഇരുന്നിട്ടുണ്ട്. പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അടുത്ത കാലം വരെ വാരികയുടെ എഡിറ്ററായിരുന്നു. കൊവിഡിന് ശേഷം ഡിജിറ്റല്‍ രൂപത്തിലാണ് ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഡിജിറ്റല്‍ രൂപത്തില്‍ ഉള്ള പ്രസിദ്ധീകരണവും നിര്‍ത്തും.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia
5

ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. മുസ്ലീം ലീഗിലെ നേതാക്കളും മാനേജ്മെന്റിലെ ഒരു വിഭാഗവും നടത്തിയ അഴിമതിയുടെ ഫലമായാണ് ചന്ദ്രിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.

English summary
KT Jaleel criticizes Muslim League for shutting down Chandrika Weekly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X