Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യേണ്ട; ആസാദ് കശ്മീര്‍ വിവാദത്തില്‍ ജലീല്‍

തിരുവനന്തപുരം: വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും തവനൂര്‍ എം എല്‍ എയുമായ കെ ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ചു എന്ന് കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. വര്‍ത്തമാന ഇന്ത്യയില്‍ എന്ത് പറയുന്നു എന്ന് അല്ല നോക്കുന്നത് എന്നും ആര് പറയുന്നു എന്നാണ് എന്നും ജലീല്‍ പറഞ്ഞു.

ആസാദ് കശ്മീര്‍ എന്ന പദം ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെുള്ള നിരവധി നേതാക്കാള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ഉപയാഗിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വകലാശാല നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ ടി ജലീല്‍. തന്റെ മതേതര പാരമ്പര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നും ജലീല്‍ പറഞ്ഞു.

bcs

എന്റെ ഉമ്മയുടെ പിതാവ് പാറയില്‍ മുഹമ്മദിനെ ഞാന്‍ ഓര്‍ക്കുകയാണ്. സൈന്യത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ ഇന്ത്യ പാക് യുദ്ധകാലത്ത് വീണ്ടും തിരിച്ച് വിളിച്ചു. അന്ന് പോയ അദ്ദേഹം പട്ടാള ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പിന്നീട് സേവനത്തിനായി എങ്ങോട്ടോ നിയോഗിക്കപ്പെട്ടു എന്നും ജലീല്‍ പറയുന്നു.

പിന്നീട് ഒരിക്കലും അദ്ദേഹം തിരിച്ചുവന്നിട്ടില്ല. അദ്ദേഹം ജീവിച്ചോ, മരിച്ചോ അറിയാത്ത കാലത്താണ് തന്റെ ഉമ്മയുടെ വിവാഹം നടന്നത്. ആ രാജ്യസേവകന്റെ മകളുടെ മകനാണ് താന്‍ എന്നും ജലീല്‍ പറഞ്ഞു. എന്റെ പിതാവിന്റെ ഉപ്പ 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് കാട്ടിപ്പരുത്തി പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടതില്‍ പിടിക്കപ്പെട്ട് 12 കൊല്ലം ബെല്ലാരി ജയിലില്‍ കിടന്നിട്ടുണ്ട്.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

ഇത്തരം ഒരു കുടുംബ പശ്ചാത്തലത്തില്‍ വരുന്ന തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നവരോട് പരിഭവമില്ല എന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ചാനലില്‍ പാക് ചാരന്‍ എന്ന് വിളിച്ചവരാണ് സംഘപരിവാര്‍ എന്നും ഇബ്രാഹീം സുലൈമാന്‍ സേട്ടിനെതിരേയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കെ ടി ജലീലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവല്ല ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കീഴ്വയ്പ്പൂര്‍ പൊലീസ് ജലീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+