കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ വയനാട് ജില്ലാ കലോത്സവം: കണിയാമ്പറ്റക്ക് കിരീടം; നിമിത കലാതിലകം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാ തല കലോത്സവത്തില്‍ കണിയാമ്പറ്റ സി.ഡി.എസ് ഓവറോള്‍ കിരീടം. 63 പോയിന്റോടെയാണ് കണിയാമ്പറ്റ ഒന്നാമതായത്. പനമരം, വെള്ളമുണ്ട എന്നീ സി.ഡി.എസുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. ബ്ലോക്ക് തല മത്സരങ്ങളില്‍ നിന്നും വിജയിച്ച് വന്ന കലാകാരുടെ പ്രകടനം ആവേശ്വോജ്ജ്വലമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 63 പോയിന്റോടെയാണ് കണിയാമ്പറ്റ കിരീടം നേടിയത്. രണ്ടാം സ്ഥാനം നേടിയ പനമരത്തിന് 55 പോയിന്റും , മൂന്നാം സ്ഥാനക്കാരായ വെള്ളമുണ്ടക്ക് 53 പോയിന്റും ലഭിച്ചു.

കലോത്സവത്തില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുഖമൂടികള്‍ എന്ന നാടകം അവതരിപ്പിച്ച് പനമരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. ഇതേ നാടകത്തിലെ അഭിനയത്തിന് ബിന്ദു മികച്ച നടിയായി. രണ്ടാം സ്ഥാനം നെന്‍മേനിയും കണിയാമ്പറ്റയും പങ്കിട്ടു. സംഗീത വിഭാഗത്തില്‍ നടന്ന എല്ലാ മത്സരങ്ങളും മികച്ച നിലവാരം പുലര്‍ത്തി. എല്ലാ ഇനങ്ങളിലും ജൂനിയര്‍ - സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. മെയ് 4, 5, 6 തിയതികളിലായി മലപ്പുറം എടപ്പാള്‍ വച്ചാണ് സംസ്ഥാനതല കലോത്സവം നടക്കുന്നത്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്കാണ് സംസ്ഥാന തതത്തില്‍ പങ്കെടുക്കാനാവുക. ഇവര്‍ക്കായുള്ള പരിശീലനങ്ങള്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

overall-kireedam

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത വിതരണം ചെയ്തു. ജില്ലാ തല കലോത്സവത്തില്‍ പനമരം സി.ഡി.എസ്സിലെ എന്‍.കെ.നിമിത (22) കലാതിലകമായി. പനമരം ഏച്ചോം സ്വദേശിയാണ്. പങ്കെടുത്ത വ്യക്തിഗത - ഗ്രൂപ്പ് ഇനങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് നിമിത കലാതിലക പട്ടത്തിന് അര്‍ഹയായത്.

കവിത പാരായണം, നാടോടിനൃത്തം, നാടന്‍പാട്ട് എന്നീ ഇനത്തില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ട് , ഗ്രൂപ്പ് സോങ് എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും നേടിയാണ് നിമിത മികച്ച നേട്ടം കൈവരിച്ചത്. ബിരുദധാരിയായ നിമിത പി.എസ്.സി പരിശീലനത്തിലാണ്. മാനന്തവാടി താലൂക്ക് തല കലോത്സവത്തിലും നിമിത കലാതിലകമായിരുന്നു. മെയ് 4, 5, 6 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ നിമിത. ചന്ദ്രശേഖരന്‍, മാലതി എന്നിവരാണ് മാതാപിതാക്കള്‍.

ക്യാപ്ഷന്‍

1 : കുടുംബശ്രീ ജില്ലാ കലോത്സവത്തിലെ കലാതിലകമായി തിരഞ്ഞെടുത്ത എന്‍.കെ.നിമിത

2 : ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ കണിയാമ്പറ്റ ടീം

English summary
kudumbasree wayand district fest; kaniyambatta wins the tittle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X