കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ ബത്തേരി താലൂക്ക് കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കലോത്സവത്തിന് തുടക്കമായി. മാനന്തവാടി, വൈത്തിരി താലൂക്ക്തല മത്സരങ്ങള്‍ക്ക് പിന്നാലെയാണ് ബത്തേരി താലൂക്ക് മത്സരങ്ങള്‍ നടന്നത്. 16 ഇനങ്ങളിലാണ് കലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി മത്സര രംഗത്തുള്ളവരും സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ആദ്യമായി വേദിയിലെത്തിയവരും ആവേശത്തോടെയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

ജൂനിയര്‍ -സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സിഡിഎസ് തലത്തിലെ വിജയികളാണ് താലൂക്ക്തല മത്സരത്തില്‍ മാറ്റുരച്ചത്. താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുക. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു കലോത്സവം പൂര്‍ണമായും നടന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല കലോത്സവം അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ട് വേദികളിലായി നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അധ്യക്ഷത വഹിച്ചു.

kudumbasree

ഓര്‍മ്മമരം വിതരണോദ്ഘാടനം ജില്ലാ ഡിവിഷന്‍ മെമ്പര്‍ എന്‍.പി.കുഞ്ഞുമോള്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.എ.ഹാരിസ്, സുല്‍ത്താന്‍ ബത്തേരി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുബൈദ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി.പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

അമ്പലവയല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ജോര്‍ജ് സ്വാഗതവും മെമ്പര്‍ സെക്രട്ടറി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെയാണ് ജില്ലാ തല മത്സരത്തിലേക്ക് പരിഗണിക്കുന്നത്. ജില്ലാ കലോത്സവം 26, 27 തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ എല്‍.പി സ്‌കൂള്‍, ബത്തേരി നഗരസഭാ ടൗണ്‍ഹാള്‍, ബത്തേരി മില്‍ക്‌സൊസൈറ്റി ഹാള്‍ എന്നിവിടങ്ങളിലായി നടത്തും.

ക്യാപ്ഷന്‍

1: കുടുംബശ്രീ ബത്തേരി താലൂക്ക് കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

ക്യാപ്ഷന്‍ 2

കലോത്സവത്തില്‍ അവതരിപ്പിച്ച സംഘനൃത്തത്തില്‍ നിന്നും

English summary
kudubasree bathery thaluk festival begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X