മനക്കരുത്ത് കൊണ്ട് വിധിയെ തോല്‍പ്പിച്ച കുംബാമ്മയ്ക്ക് ബുള്ളറ്റ് ക്ലബ്ബിന്റെ വിഷുക്കൈനീട്ടം

  • Posted By: Desk
Subscribe to Oneindia Malayalam

വെള്ളമുണ്ട: മൂന്നാം വയസില്‍ അരക്ക് താഴെ തളര്‍ന്ന് പോയെങ്കിലും മനക്കരുത്ത് കൊണ്ട് ജീവിത വിജയം നേടിയ കുംബാമ്മയെ ബുള്ളറ്റ് റൈഡേഴ്‌സ് ഓഫ് സൗത്തിന്റെ (വയനാട് ബ്രോസ്) വിഷുക്കൈനീട്ടം. പ്രസിഡന്റ് പി വി അബ്രഹാം ഉപഹാരം നല്‍കി. ഷമീം പാറക്കണ്ടി, ഭാരവാഹികളായ അഡ്വ അരുണ്‍കുമാര്‍, സിറില്‍ മാനുവല്‍, കെ എം ഷമീറലി, നിതിന്‍ അഹമ്മദ്, നിതിന്‍ റെഡ്മാര്‍ക്ക്, ഡോ. ജിതേന്ദ്രനാഥ്, പി സജിത്കുമാര്‍, മുഹസിന്‍ മണക്കോടന്‍, വസന്ത തുടങ്ങിയവര്‍ സംബന്ധിച്ചു.

 kumbama

ശരീര വൈകല്യങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് കാന്‍സറിന്റെ രൂപത്തില്‍ വിധി പിന്നെയും പരീക്ഷിക്കാനെത്തിയപ്പോഴും തോറ്റ് കൊടുക്കാതെ ഈ ധീര വനിത, തന്റെ വൈകല്യങ്ങള്‍ വക വെക്കാതെ മണ്ണില്‍ അദ്ധ്വാനിച്ച് ജീവിക്കുകയാണ്. ആദിവാസി വിഭാഗത്തില്‍ പെട്ട വെള്ളമുണ്ട സ്വദേശിയായ കുംബ എന്ന ഈ 68 വയസുകാരിക്കാണ് ഈ വര്‍ഷത്തെ മാതൃഭൂമി ഷീ പുരസ്‌ക്കാരം ലഭിച്ചത്. ജൈവപച്ചക്കറികൃഷിയില്‍ അരക്ക് താഴേക്ക് തളര്‍ന്ന കുംബ നടത്തിയ പ്രവൃത്തികള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. ഇഴഞ്ഞുനീങ്ങുന്ന ജീവിതത്തിനിടയിലും കഠിനപ്രയത്‌നത്തിലൂടെ അവര്‍ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.

ആദ്യമെല്ലാം ഏറെ പ്രയാസപ്പെട്ടിരുന്നെങ്കിലും പിന്നീട് കൃഷി ജീവിതോപാധിയായി തന്നെ അവര്‍ക്ക് മാറ്റിയെടുക്കാന്‍ സാധിച്ചു. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന വയനാട് ബ്രോസ് വിവിധ ക്യാമ്പയ്‌നുകളുടെ ഭാഗമായി രാജ്യത്ത വിവിധ സ്ഥലങ്ങളിലൂടെ ബുള്ളറ്റ് യാത്രകള്‍ സംഘടിക്കാറുണ്ട്. ജീവകാരുണ്യ രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗങ്ങളിലും ഒട്ടേറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു ഇവര്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bullet rider in wayanad gifted vishu gift for kumbamma

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്