കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നോ? കുമ്മനം രാജശേഖരന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി തീപാറും പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവർണർ പദവിയിൽ നിന്നും രാജിവെച്ച് മടങ്ങിയെത്തിയ കുമ്മനം രാജശേഖരനിലൂടെ തലസ്ഥാന നഗരം പിടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി നേതാക്കളുടെയും അണികളുടെയും ശക്തമായ ആവശ്യത്തെ തുടർന്നാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുന്നത്. സിറ്റിംഗ് എംപിയായ ശശി തരൂരും ഇടതുപക്ഷ സ്ഥാനാർത്ഥിയായ സി ദിവാകരനുമാണ് തിരുവനന്തപുരത്ത് കുമ്മനത്തിന്റെ എതിരാളികൾ.

തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണണ് കുമ്മനം പ്രതിരോധത്തിലാക്കുന്ന ഒരു വാദം ഉയർന്നു കേട്ടത്. കുമ്മനം രാജശേഖരൻ പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു എന്നാണ് വാദം. ആദ്യം സംശയിച്ചെങ്കിലും കൂടുതൽ സത്യാന്വേഷണത്തിന് നിൽക്കാതെ പലരും ഇത് പങ്കുവയ്ക്കുകയും ചെയ്തു.

Read More: ലോക്സഭാ തിരഞ്ഞെടുപ്പ് 2019- തിരുവനന്തപുരം മണ്ഡലത്തിന്റെ വിശേഷങ്ങളറിയാം

എന്നാൽ ഇത് വെറും അസത്യ പ്രചാരണം മാത്രമാണെന്നാണ് കുമ്മനം വ്യക്തമാക്കുന്നത്. ജീവിതത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യമാണത്. എവിടെ നിന്നാണ് അവർക്കീ വിവരം കിട്ടിയതെന്ന് അറിയില്ലെന്ന് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തിൽ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

kummanam

കോളേജ് പഠന കാലത്ത് നാച്വറൽ സയൻസ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി താൻ മത്സരിച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ കെഎസ്യു തന്നെ പിന്തുണച്ചിരുന്നതായും കുമ്മനം വ്യക്തമാക്കി. അന്ന് കുറെ സ്വതന്ത്ര്യസ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന കൂട്ടത്തിൽ തന്നെയും പിന്തുണയ്ക്കുകയായിരുന്നുവെന്നും കുമ്മനം പറയുന്നു

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Kummanam on fake news about his Youth Congress membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X