പിണറായി പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; ദളിത് പീഡനം കൂടുതലും കേരളത്തിലെന്നും കുമ്മനം

  • By: Akshay
Subscribe to Oneindia Malayalam

മലപ്പുറം: പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് പിണറായി വിജയന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിരട്ടി ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

കേരളത്തില്‍ സിപിഎം ഭരണത്തിന് കീഴില്‍ അക്രമരാഷ്ട്രീയം അതിന്റെ വിശ്വരൂപം കാട്ടുകയാണ്. ഇതിനെതിരേ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. താറുമാറായ റേഷന്‍ സംവിധാനമുള്ളതും കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

 തകിടംമറിഞ്ഞു

തകിടംമറിഞ്ഞു

റേഷന്‍ സംവിധാനം ആകെ തകിടം മറിഞ്ഞിരിക്കുകയാണഅ. ഏറ്റവും ഉയര്‍ന്ന അരിവില നില്‍കേണ്ട സംസ്ഥാനം കേരളമായിരിക്കുമെന്നും കുമ്മനം കുറ്റപ്പെടുത്തി.

 വിശ്വരൂപം കാട്ടുന്നു

വിശ്വരൂപം കാട്ടുന്നു

പിണറായി വിജയന്റെ കീഴിലുള്ള എല്‍ഡിഎഫ് ഭരണത്തില്‍ കീഴില്‍ സിപിഎം അക്രമരാഷ്ട്രീയം കാട്ടുകയാണഎന്നും കുമ്മനം ആരോപിച്ചു.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

അതേസമയം ഐഎഎസ് സമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായപ്പോള്‍ മുഖമന്ത്രി ഗ്യാലറിയിലിരുന്ന് കളികാണുകയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു.

English summary
Kummanam Rajasekharan against Pinarayi Vijayan for IAS officials issue
Please Wait while comments are loading...