കോണ്‍ഗ്രസ് പുന:സംഘടന എന്തിന്? നേതാവായി സരിത വരണം, കുമ്മനത്തിന്റെ കിടുക്കന്‍ പോസ്റ്റ്

 • Posted By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സോളാര്‍ കേസില്‍ കുടുങ്ങിയതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.

സരിതയല്ല, ആദ്യ പരാതി ലക്ഷ്മി നായര്‍ക്കെതിരേ!! പക്ഷെ... കേസിന്റെ തുടക്കം ഇങ്ങനെ

സരിതയുമായി ഒരു ബന്ധവുമില്ല... തെളിവുണ്ടെങ്കില്‍ അന്ന് ലഭിച്ചേനെ, വേണുഗോപാലിനു പറയാനുള്ളത്

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കോണ്‍ഗ്രസിനെതിരേ കുമ്മനം ആഞ്ഞടിച്ചത്. കേസിലുള്‍പ്പെട്ടിട്ടുളള ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ ജനപ്രതിനിധി പദവി ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പുന:സംഘടന വേണ്ട

കോണ്‍ഗ്രസ് പുന:സംഘടന വേണ്ട

മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നടക്കാനിരിക്കുന്ന പുന: സംഘടന പട്ടിക ഒഴിവാക്കണം. എന്നിട്ടു സരിതയെ നേതാവായി തിരഞ്ഞെടുക്കണമെന്നും കുമ്മനം പരിഹസിച്ചു.

തര്‍ക്കത്തിനു പരിഹാരമാവും

തര്‍ക്കത്തിനു പരിഹാരമാവും

നേതാക്കളെല്ലാം കേസില്‍ കുടുങ്ങി അകത്തു പോയാല്‍ പിന്നെയാരെ പ്രസിഡന്റാക്കുമെന്ന കോണ്‍ഗ്രസുകാരുടെ തര്‍ക്കത്തിന് ഇതോടെ പരിഹാരമാവുമെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥാനമൊഴിയണം

സ്ഥാനമൊഴിയണം

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനപ്രതിനിധികള്‍ സ്ഥാനമൊഴിയണം. സ്വയം ആദര്‍ശവാനായി ചമയുന്ന എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും അടക്കമുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സ്വയം പരിഹാസ്യരായി

സ്വയം പരിഹാസ്യരായി

ബിജെപി നടത്തുന്ന ജനരക്ഷായാത്രയെ വിലാപയാത്രയെന്നും രാക്ഷസയാത്രയെന്നും പറഞ്ഞു കളിയാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ സ്വയം പരിഹാസ്യരായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നടക്കാനിരിക്കുന്ന യാത്ര വിലാപയാത്രയായി നടത്തേണ്ട ഗതികേടിലാണ് അവരെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

പിണറായിക്ക് എന്ത് അവകാശം

പിണറായിക്ക് എന്ത് അവകാശം

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സോളാര്‍ കേസില്‍ നടപടിയെടുത്തത് നല്ലതാണ്. പക്ഷെ ആദര്‍ശ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ പിണറായിക്ക് അവകാശമില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ലൗ ജിഹാദുണ്ട്

ലൗ ജിഹാദുണ്ട്

കേരളത്തില്‍ ലൗ ജിഹാദുണ്ട്. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും ഇതിന് ഇരകളാവുന്നുണ്ട്. മകളെ കാണാതായ തിരുവനന്തപുരം സ്വദേശി ബിന്ദു ചെങ്കോടി കൈയിലേന്തിയ ആളായിരുന്നു. അഖിലയുടെ പിതാവായ വൈക്കം സ്വദേശി അശോകനും കമ്മ്യൂണിസ്റ്റായിരുന്നുവെന്നും കുമ്മനം കുറിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം

സ്വന്തം മകളെയയാണ് സിറിയയിലേക്ക് കൊണ്ടു പോയതെങ്കില്‍ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നും കുമ്മനം ചോദിച്ചു.

cmsvideo
  Minister G Sudhakaran praise Saritha S Nair at Kanhangad event | Oneindia Malayalam

  English summary
  Kummanam facebook post against congress after case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്