കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ആയുധം താഴെ വയ്ക്കാന്‍ തയ്യാറല്ലെന്ന സിപിഎം പ്രഖ്യാപനം; ജനങ്ങളോടുള്ള വെല്ലുവിളി

  • By Gowthamy
Google Oneindia Malayalam News

കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് കുമ്മനത്തിന്റെ പ്രതികരണം.

കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ ശനിയാഴ്ച രാവിലെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ബിജെപി തലശേരി മണ്ഡലം ഉപാധ്യക്ഷന്‍ കെകെ പ്രേമനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ വീടിനു നേരെ ആക്രമണം നടത്തുകയും ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു.

കുരുതിക്കളമാക്കാനുള്ള ശ്രമം

കുരുതിക്കളമാക്കാനുള്ള ശ്രമം

കണ്ണൂരിനെ കുരുതിക്കളമാക്കാനുളള ശ്രമം സിപിഎം വീണ്ടും നടത്തുന്നെന്നാണ് കുമ്മനം പറയുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് കുമ്മനത്തിന്റെ പ്രതികരണം. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കുമ്മനം.

ആയുധം താഴെവയ്ക്കില്ലെന്ന പ്രഖ്യാപനം

ആയുധം താഴെവയ്ക്കില്ലെന്ന പ്രഖ്യാപനം

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണം ആയുധം താഴെ വയ്ക്കാന്‍ തയ്യാറല്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനമാണിതെന്നും കുമ്മനം പറയുന്നു. സമാധാന യോഗ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തുന്ന നീക്കമാണിതെന്നും കുമ്മനം ആരോപിക്കുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി

ശനിയാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ബിജെപി പ്രവര്‍ത്തകനായ കെകെ പ്രേമന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രണമണം ഉണ്ടായി. പ്രേമനെ വധിക്കുമെന്നും ഭീഷണിയുണ്ട്.

ഏകപക്ഷീയം

ഏകപക്ഷീയം

യാതൊരു പ്രകോപനവും ഇല്ലാതെ ഏകപക്ഷീയമായിട്ടാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രേമന്റെ വീടിനു മുന്നില്‍ ഭീഷണിയോട് കൂടിയ റീത്ത് കൊണ്ടു വയ്ക്കുകയം വീട്ടിലുണ്ടായിരുന്ന വാഹനം തകര്‍ക്കുകയും വീട് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയുമായിരുന്നു.

സിപിഎം പിന്മാറണം

സിപിഎം പിന്മാറണം

നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം പുനഃസ്ഥാപിക്കപ്പെട്ട ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള നീക്കത്തില്‍ നി്ന്ന് സിപിഎം പിന്മാറണമെന്ന് കുമ്മനം ആവശ്യപ്പെടുന്നു.

ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍

ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണെന്നും കുമ്മനം ആരോപിക്കുന്നു. ഇത് കോടിക്കണക്കിന് വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് കുമ്മനം പറയുന്നത്.

സമാധാനപരമായി

സമാധാനപരമായി

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആചരിച്ച്് വരികയാണെന്നും ഇതുവരെ ക്രമസമാധാന പ്രശ്‌നമോ തടസങ്ങളോ കൂടാതെ സമാധാനപരമായിട്ടാണ് കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമില്ലാതെ ആഘോഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

മനപൂര്‍വം തടസം സൃഷ്ടിക്കുന്നു

മനപൂര്‍വം തടസം സൃഷ്ടിക്കുന്നു

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സിപിഎം പ്രവര്‍ത്തകര്‍ മനഃപൂര്‍വം തടസപ്പെടുത്തുകയാണെന്നും ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

അസഹിഷ്ണുത പരകോടിയില്‍

അസഹിഷ്ണുത പരകോടിയില്‍

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളോടുള്ള അസഹിഷ്ണുത എന്തിനാണെന്ന് സിപിഎം ചിന്തിക്കണമെന്നും കുമ്മനം പറയുന്നു. പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവര്‍ത്തകരുടെ അസഹിഷ്ണുത പരകോടിയിലെത്തിയിരിക്കുകയാണെന്നും കുമ്മനം പറയുന്നു.

ജില്ലാ ഭരണകൂടവും പോലീസും കുടപിടിക്കുന്നു

ജില്ലാ ഭരണകൂടവും പോലീസും കുടപിടിക്കുന്നു

സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ സമാധാന യോഗങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന് കുമ്മനം പറയുന്നു. എന്നാല്‍ സിപിഎം ധാര്‍ഷ്്ഠ്യത്തിന് ജില്ലാ ഭരണകൂടവും പോലീസും കുടപിടിക്കുകയാണെന്നും കുമ്മനം.

സിപിഎമ്മിന് അനുമതി

സിപിഎമ്മിന് അനുമതി

ശോഭായാത്രകള്‍ക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെയും ശോഭായാത്ര തടസപ്പെടുത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് കുമ്മനം ആരോപിക്കുന്നുന്നു. ബാലഗോകുലം മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷ നിരസിച്ച ഭരണകൂടം സിപിഎം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നതായും കുമ്മനം പറയുന്നു.

ആസൂത്രിത നീക്കം

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ് കുമ്മനം ആരോപിക്കുന്നത്. ഇതില്‍ നിന്ന് പിന്മാറാനുള്ള വിവേകം സിപി എം നേതൃത്വം കാണിക്കണമെന്നും ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും രംഗത്തു വരണമെന്നും കുമ്മനം പറയുന്നു.

English summary
kummanam rajasekharan facebook post against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X