കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ മിനിമം അന്തസ്സ് കാണിക്കണം... എന്താണ് സംഭവം?

  • By Kishor
Google Oneindia Malayalam News

സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ രംഗത്ത്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെയാണ് കുമ്മനം പിണറായിയെ കളിയാക്കിയും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. പതിവ് പോലെ സൗമ്യമായ ഭാഷയിലാണ് കുമ്മനം പറയുന്നതെങ്കിലും കാര്യം ഒരല്‍പം കടുത്തതാണ്.

ആര്‍ എസ് എസ് നേതാക്കള്‍ മുസ്ലിം ലീഗ് ഓഫീസില്‍ പോയി ഗൂഢ ചര്‍ച്ച നടത്തിയെന്ന പിണറായിയുടെ കണ്ടുപിടുത്തത്തെയാണ് കുമ്മനം പൊളിച്ചടുക്കുന്നത്. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അനുസരിച്ചാണ് പിണറായി വിജയന്‍ ഓരോന്ന് എഴുതുന്നത് എന്ന് തോന്നുന്നു എന്നും കുമ്മനം കളിയാക്കുന്നു. ആരോപിക്കുന്നതിലൊന്നും കുഴപ്പമില്ല, പക്ഷേ മിനിമം അന്തസ് വേണ്ടതല്ലേ എന്നാണ് കുമ്മനത്തിന്റെ ചോദ്യം.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വലിയ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ഈ പോസ്റ്റ്. വായിക്കൂ വിശദമായി...

ചിരിക്കാനും ചിന്തിക്കാനും പിണറായി

ചിരിക്കാനും ചിന്തിക്കാനും പിണറായി

ചിരിക്കാനും ചിരിപ്പിക്കാനുമുള്ള പിണറായി വിജയന്റെ വ്യഗ്രത അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളിലും നിഴലിക്കുന്നുണ്ട് . ആര്‍ എസ് എസ് നേതാക്കള്‍ മുസ്ലിം ലീഗ് ഓഫീസില്‍ പോയി ഗൂഢ ചര്‍ച്ച നടത്തിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം - കുമ്മനം തുടങ്ങുന്നത് ഇങ്ങനെ.

ദേശാഭിമാനിയാണോ ആധാരം

ദേശാഭിമാനിയാണോ ആധാരം

ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അനുസരിച്ചാണെന്ന് തോന്നുന്നു പിണറായിയുടെ പരാമര്‍ശം വന്നത്. ആദ്യം നുണ ദേശാഭിമാനിയിലെഴുതുക പിന്നീട് നേതാക്കളിലൂടെ പ്രചരിപ്പിക്കുക എന്ന സ്ഥിരം അടവിന് ഇപ്പോഴും മാറ്റമൊന്നുമില്ല. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന വ്യാപകമായി കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്‌ളിക്ക് ദിനത്തില്‍ നടത്തിയ സമ്പര്‍ക്ക യജ്ഞത്തിന്റെ ചിത്രം കാണിച്ചാണ് ഗൂഢനീക്കം എന്നൊക്കെ പിണറായി വിജയന്‍ പറയുന്നത് .

എന്തായിരുന്നു സംഭവിച്ചത്

എന്തായിരുന്നു സംഭവിച്ചത്

സംസ്ഥാനത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ സമ്പര്‍ക്കം ചെയ്യാനായിരുന്നു സംഘടനയുടെ തീരുമാനം. അതനുസരിച്ച് കോഴിക്കോട്ട് എം പി വീരേന്ദ്രകുമാറിനെ പ്രാന്തകാര്യവാഹ് ഗോപാലന്‍ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘവും ബഹു: കോഴിക്കോട് മേയറും സിപിഎം നേതാവുമായ വി കെ സി മമ്മദ് കോയയെ ആര്‍ എസ് എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എന്‍ പി സോമന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സന്ദര്‍ശിച്ചിരുന്നു.

എല്ലാവരെയും സന്ദര്‍ശിച്ചു

എല്ലാവരെയും സന്ദര്‍ശിച്ചു

ഡി സി സി പ്രസിഡന്റ് ശ്രീ കെ സി അബുവിനെയും സി പി എം ജില്ലാ സെക്രട്ടറി ശ്രീ മോഹനന്‍ മാസ്റ്ററേയും സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു .എന്നാല്‍ ആ നേതാക്കളുടെ അസൗകര്യം മൂലം കൂടിക്കാഴ്ച നടന്നില്ല . സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം വൈകിട്ട് കാണാമെന്ന് മോഹനന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു.

മുസ്ലിം ലീഗിന്റെ ഓഫീസില്‍ പോയത്

മുസ്ലിം ലീഗിന്റെ ഓഫീസില്‍ പോയത്

മുസ്ലിം ലീഗിന്റെ നേതാക്കള്‍ ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ യാത്രയുമായി ബന്ധപ്പെട്ട് ലീഗ് ഓഫീസില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ അവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞു .മാത്രമല്ല സംസ്ഥാനത്ത് എല്ലാ ജില്ലയിലും വിവിധ രാഷ്ട്രീയ നേതാക്കളേയും സാംസ്‌കാരിക നായകന്മാരെയും ആര്‍ എസ് എസ് അന്നേ ദിവസം സമ്പര്‍ക്കം ചെയ്തിട്ടുണ്ടെന്നുള്ളതും സ്പഷ്ടമാണ്.

ഇങ്ങനെയാണോ ഗൂഡാലോചന

ഇങ്ങനെയാണോ ഗൂഡാലോചന

സംഘടനയുടെ തീരുമാനം അനുസരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഒരു സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള സന്ദര്‍ശനം മാത്രമായിരുന്നു അത്. അതും പരസ്യമായി പകല്‍ വെളിച്ചത്തില്‍. എന്തിനേറെ ദേശാഭിമാനി വാര്‍ത്തയ്‌ക്കൊപ്പം കൊടുത്ത ഫോട്ടോ പോലും ആര്‍ എസ് എസ് കാരന്‍ എടുത്ത, ജനുവരി 26 ന് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രമാണ് .

പിണറായിക്ക് സ്ഥലജല വിഭ്രാന്തി

പിണറായിക്ക് സ്ഥലജല വിഭ്രാന്തി

കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ഇങ്ങനെയൊക്കെ ചില സ്ഥലജലവിഭ്രാന്തികള്‍ തോന്നിയേക്കാം. സ്വാഭാവികമാണത്. എങ്കിലും ആരോപണത്തിനും മിനിമം അന്തസ്സ് വേണ്ടതല്ലേ? മുസ്ലിം ജനസാമാന്യത്തിന്റെയും പ്രവര്‍ത്തകരുടേയും ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്നൊക്കെയാണ് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

ആര്‍ക്കാണീ ആശങ്ക

ആര്‍ക്കാണീ ആശങ്ക

സത്യത്തില്‍ ആശങ്ക ആര്‍ക്കാണെന്ന് പൊതുജനം മനസ്സിലാക്കി കഴിഞ്ഞു. സഹകരണത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാതയില്‍ മുന്നോട്ടുപോകാനുള്ള ആര്‍ എസ് എസിന്റെയും ബി ജെ പിയുടേയും ശ്രമങ്ങളെ എന്നും തുരങ്കം വച്ചിട്ടുള്ളതാരെന്നും ജനങ്ങള്‍ക്കറിയാം.

ഇനിയീ തന്ത്രം ഫലിക്കില്ല

ഇനിയീ തന്ത്രം ഫലിക്കില്ല

അതുകൊണ്ട് സമൂഹങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി കാര്യം നേടാനുള്ള അടവുകള്‍ പഴയതു പോലെ ഇനി ഫലിക്കില്ലെന്ന് മാത്രം അറിയിക്കുന്നു - കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നു.

English summary
BJP state president Kummanam Rajasekharan attack Pinarayi Vijayan in his facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X