കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സത്യപ്രതിജ്ഞാ ലംഘനം നടത്തി.. കോടിയേരി പൊതു പ്രവർത്തനം നിർത്തണം... തുറന്നടിച്ച് കുമ്മനം!!

  • By Muralidharan
Google Oneindia Malayalam News

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തുറന്നടിച്ച് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ രംഗത്ത്. കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയിൽ നിന്നും കോടികള്‍ തട്ടി എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കുമ്മനം രാജശേഖരൻ നേതാക്കൾക്കെതിരെ നിശിത വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

<strong>13 'കോടിയേറി' മകൻ.. രക്ഷിക്കാൻ ബക്കറ്റ് പിരിവ്... കോടിയേരിയെ ഔട്ട്സ്പോക്കൺ ട്രോൾ ചെയ്ത് വലിച്ചുകീറുന്നു! ഏലസ് ബാലസ്നാ മുതൽ ചൈനാ കൂപ്പറേ..ന്ന് വരെ... ട്രോളുകൾ!!‌‌</strong>13 'കോടിയേറി' മകൻ.. രക്ഷിക്കാൻ ബക്കറ്റ് പിരിവ്... കോടിയേരിയെ ഔട്ട്സ്പോക്കൺ ട്രോൾ ചെയ്ത് വലിച്ചുകീറുന്നു! ഏലസ് ബാലസ്നാ മുതൽ ചൈനാ കൂപ്പറേ..ന്ന് വരെ... ട്രോളുകൾ!!‌‌

കോടിയേരി ബാലകൃഷ്ണന്‍റെ മകൻ നടത്തിയ തട്ടിപ്പ് അന്വേഷിക്കില്ല എന്ന് പറയുന്ന പിണറായി വിജയൻ കേസിൽ പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പിണറായിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കുമ്മനം തുറന്നടിച്ചു. കാണാം ഇക്കാര്യത്തിൽ കുമ്മനത്തിന് പറയാനുള്ള കാര്യങ്ങള്‍ വിശദമായി...

പിണറായിയുടെ നിലപാട് ധിക്കാരപരം

പിണറായിയുടെ നിലപാട് ധിക്കാരപരം

കോടിയേരി ബാലകൃഷ്ണന്‍റെ മകൻ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചതിനാൽ അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുറ്റാരോപിതർ പറയുന്നത് കേട്ട് അന്വേഷണം വേണ്ടെന്ന് വെക്കുന്ന ലോകത്തിലെ ഏക ഭരണാധികാരിയാണ് പിണറായി വിജയൻ.

മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംധനം നടത്തി

മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംധനം നടത്തി

ഇന്‍റർപോൾ അന്വേഷിക്കുന്ന പ്രതിയെ പിടികൂടി കൈമാറേണ്ടത് കേരള സർക്കാരിന്‍റെ ബാധ്യതയാണ്. ആ കടമ മുഖ്യമന്ത്രി നിറവേറ്റിയില്ലെങ്കിൽ സംസ്ഥാന പൊലീസ് ചീഫ് നടപ്പാക്കണം. ബിനോയ് കോടിയേരിക്കെതിരെ 5 ക്രിമിനൽ കേസുകൾ ദുബായിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേപ്പറ്റി പ്രാഥമിക അന്വേഷണം പോലും നടത്താതെ ബിനോയ് തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത് പാർട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കാനാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.

കോടിയേരി പൊതു പ്രവർത്തനം അവാനിപ്പിക്കണം

കോടിയേരി പൊതു പ്രവർത്തനം അവാനിപ്പിക്കണം

മകന്‍റെ ഇടപാടിനെപ്പറ്റി ഒന്നും അറിയില്ലെന്ന കോടിയേരിയുടെ സമീപനം ശരിയല്ല. ദുബായ് കമ്പനി പരാതിയുമായി പിബിയെ സമീപിക്കുന്നതിന് മുൻപും അതിന് ശേഷവും ഇക്കാര്യങ്ങളെല്ലാം കോടിയേരിക്ക് അറിയാമായിരുന്നു. വാങ്ങിയ പണം തിരികെ കൊടുപ്പിക്കാൻ നടപടി സ്വീകരിക്കാതെ മകനെ സംരക്ഷിക്കുകയായിരുന്നു കോടിയേരി ചെയ്തത്. മകന്‍റെ തട്ടിപ്പിന് കൂട്ടുനിന്ന് കോടികൾ സമ്പാദിക്കാനാണ് കോടിയേരിയും ശ്രമിച്ചത്. ഇത് പൊതുപ്രവർത്തകർക്ക് ആകെ അപമാനമാണ്. അതിനാൽ കോടിയേരി പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ് നല്ലത്.

ബിനോയ് ദുബായ് പൊലീസിന് കീഴടങ്ങണം

ബിനോയ് ദുബായ് പൊലീസിന് കീഴടങ്ങണം

ലളിത ജീവിതത്തെപ്പറ്റി അണികളെ ഉപദേശിക്കുന്ന നേതാക്കൻമാർക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് കോടിയേരിയുടേത്. ചുരുങ്ങിയകാലം കൊണ്ട് കോടികൾ സമ്പാദിച്ച കോടിയേരിയുടെ മക്കളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കള്ളപ്പണ -ഹവാല ഇടപാടുകൾ ഇക്കാര്യത്തിൽ ഉണ്ട്. അതേപ്പറ്റി സമഗ്ര അന്വേഷണം ആവശ്യമാണ്. ഇന്‍റർപോൾ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ബിനോയ് ദുബായ് പൊലീസിന് കീഴടങ്ങണം.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എതിരെ കുമ്മനം രാജശേഖരൻ ശക്തമായ ഭാഷയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

English summary
Kummanam Rajasekharan lashes aout againat Pinarayi Vijayan and Kodiyeri Balakrishnan in facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X