സിപിഎമ്മിന്റേത് നീചവും നികൃഷ്ടവുമായ പ്രവർത്തി; വനിത കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു, പോലീസിന് അമാന്തം

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോട് ഗർഭിണിക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കാന രാജേന്ദ്രൻ. ഗര്‍ഭസ്ഥ ശിശുവിനെ ചവിട്ടിക്കൊന്ന സംഭവം നീചവും നികൃഷ്ടവുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ശൂലത്തിനെയും, ഗര്‍ഭിണിയെയും പറ്റി ഇല്ലാക്കഥ പ്രചരിപ്പിച്ച സാംസ്‌കാരിക നായകന്‍മാര്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം അപലപനീയമാണ്.

ബ്രാഞ്ച് സെക്രട്ടറി പ്രതിയായ കേസിൽ സിപിഎം നേതൃത്വം മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെ പ്രതികളായ സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് അംഗീകരിക്കാനാകില്ല. ഇടത് ഭരണത്തില്‍ സ്ത്രീകള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും കുമ്മനം വ്യക്തമാക്കി.

അറസ്റ്റിലായത് ആറ് പേർ

അറസ്റ്റിലായത് ആറ് പേർ

കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേരാണ് അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ തമ്പി തെറ്റാലില്‍ ആണ് അറസ്റ്റിലായത്. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു.

ജനുവരിയിൽ നടന്ന സംഭവം

ജനുവരിയിൽ നടന്ന സംഭവം

ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും പിടികൂടമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. ജനുവരി 28ന് രാത്രിയാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സ്നക്കും രണ്ട് മക്കള്‍ക്കും അയല്‍വാസികളില്‍ നിന്ന് മര്‍ദനമേറ്റത്. നാല് മാസം ഗര്‍ഭിണിയായിരുന്ന ജ്യോത്സ്നക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരണമടയുകയായിരുന്നു.

പരാതിയിലുണ്ടായിരുന്നത് 7 പ്രതികൾ

പരാതിയിലുണ്ടായിരുന്നത് 7 പ്രതികൾ

സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജോത്സ്ന പറഞ്ഞിരുന്നു. മുഴുവന്‍ ഏഴ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ജ്യോത്സ്നയുടെ പരാതി പ്രകാരം അയല്‍വാസിയായ നകല്‍ക്കാട്ട് കുടിയില്‍ പ്രജീഷ് ഗോപാലനെ കോടഞ്ചേരി പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

പോലീസ് കാണിച്ച അമാന്തം ഗൗരവതരം

പോലീസ് കാണിച്ച അമാന്തം ഗൗരവതരം

അതേസമയം സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച അമാന്തം ഗൗരവതരമാണെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നു. അതുപോലെ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വനിത കമ്മീഷൻ വിൽയത്തിൽ ഇടപെട്ടിരുന്നില്ല. കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്.

English summary
Kummanam Rajasekharan's comment about Kodanchery issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്