നായാട്ട് ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ എൻട്രിയാകുമോ?; മണ്ഡേല ഉൾപ്പെടെ 14 ചിത്രങ്ങൾക്കൊപ്പം ചുരുക്കപ്പട്ടിയിൽ
കൊച്ചി; ഓസ്കാർ അവാർഡിന് പരിഗണിക്കാനുള്ള ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു. കൊൽക്കത്തയിലെ ഭവാനീപൂരിൽ വെച്ചാണ് സ്ക്രീനിംഗ് നടക്കുന്നത്. 15 ഓളം വിധി കർത്താക്കൾ അടങ്ങിയ ജൂറിയാണ് സ്ക്രീനിംഗ് നടത്തുന്നത് സംവിധായകൻ ഷാജി എൻ കരുണാണ് ജൂറി ചെയർമാൻ.പട്ടികയിൽ ഇടംപിടിച്ച 14 സിനിമകളിൽ മലയാളത്തിൽ നിന്നുള്ള മാർട്ടിൻ പ്രാകാട്ട് ചിത്രം നായാട്ടും ഉൾപ്പെട്ടിട്ടുണ്ട്.
നായാട്ട് കൂടാതെ യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ വിദ്യാ ബാലൻ നായികയായ ബോളിവുഡ് ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത വിക്കി കൗശലിന്റെ സർഗാർ ഉദ്ദം എന്നീ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി 2022 മാര്‍ച്ച് 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമർപ്പിക്കപ്പെടും.. 2022 മാര്‍ച്ച് 27നാണ് 94-ാമത് ഓസ്‍കര്‍ അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത 'നായാട്ടി'ല്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സർവൈവൽ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ഷാഹിൽ കബീർ രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സിനിമ സംസാരിക്കുന്ന രാഷ്ട്രീയം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് നായാട്ട്.
2020 ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടായിരുന്നു ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 15 ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.2019 ൽ ബോളിവുഡ് ചിത്രമായ ഗള്ളി ബോയ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി. 2018 ൽ റിമ ദാസിന്റെ ചിത്രമായ വില്ലേജ് റോക്ക് സ്റ്റാർസായിരുന്നു ഇടംപിടിച്ചത്. 2017ല്‍ ന്യൂട്ടണ്‍, 2016 ല്‍ വിസാരണൈ എന്നീ സിനിമകളും ഔദ്യോഗിക എൻട്രികളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിദേശ സിനിമ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ഇതേവരെ പുരസ്കാരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications