• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ!' പരിഹാസവുമായി ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റർ വിവാദമായിരിക്കുകയാണ്. 'തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തിൽ നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സംഭവം വലിയ വിവാദമായത്. കേരളത്തിലെ റോഡുകളിൽ കുഴിയുണ്ടെന്നാണ് പരിഹസിക്കുന്നതെന്നാണ് പരസ്യത്തെ എതിർക്കുന്നവർ പറയുന്നത്. ചിത്രം ബഹിഷ്ക്കരിക്കണം എന്ന തലത്തിലേക്ക് വിവാദം ചെന്നെത്തിയതോടെ ചിത്രത്തിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി.

ഇപ്പോൾ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഭാഷകൻ ശ്രീജിത്ത് പെരുമന, ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിവാദം ഉണ്ടാക്കിയവരെ പരിഹസിച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്. പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ. തൂമ്പയും, ഇടിമുട്ടിയുമായി അടയ്ക്കാൻ പറ്റുന്ന സ്റ്റേറ്റ് കുഴിയും, താമരശ്ശേരി ചുരത്തിൽ വാഴയിൽ ഇടിച്ചു നിന്ന ളോട് റോളർ കൊണ്ട് അടക്കാൻ പറ്റുന്ന കുഴിയും, ചാക്കൊച്ചൻ പറഞ്ഞ കേസുകൊടുക്കാൻ പോകുമ്പോ കണ്ട കുഴിയുമൊക്കെയുണ്ട് ഇന്റർനാഷണൽ കുഴി പൊളിറ്റിക്‌സിനെ പറ്റി ഒന്നുമറിയില്ലെങ്കിൽ ചിലക്കാതെ ഒരിടത്തിരുന്നോ..എന്ന് അദ്ദേഹം പരിഹസിക്കുന്നു.

കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പുംകണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പും

1

ശ്രീജിത്ത് പെരുമനയുടെ പ്രതികരണം വായിക്കാം:

അദ്ധ്വാനിക്കുന്ന സിനിമാക്കാരുടെ മോചനത്തിന് വേണ്ടി തോളോടുതോലുചേർന്ന് പ്രവർത്തിക്കാൻ തയ്യാറുണ്ടോ? പറയൂ... വേണ്ട, ഞാൻ തയ്യാറെടുപ്പിച്ചോളാം. ഡ്യുൽ ചങ്കസുള്ള സഖാക്കളുടെ സാമൂഹ്യബോധം എനിക്കൊന്ന് പരിശോധിക്കണം. ബൂർഷ്വാസി കം കുഴി എന്നുപറയുന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഡൗൺട്രോഡൻ, അമ്മായി കുഴിച്ചത് മരുമോനിക്കായ്,
എ കുഴി മന്തി,. ആൽഡസ് ഹക്‌സിലിയുടെ സെൻട്രൽ കുഴി ആൻഡ് സ്റ്റേറ്റ് കുഴി എന്ന പുസ്തകം. ദാസ് കുഴിപ്പിറ്റൽ? എന്റമ്മേന്റെ ജിമിക്കി കുഴി എന്ന വിപ്ലവ മഹാകാവ്യം ? അതുമല്ലെങ്കിൽ ഡ്യുവൽ ലു ഒമറിന്റെ കുഴിവെട്ടി മാനിഫെസ്റ്റോ 'മാണിക്യ മലരായ കുഴി ? എന്താ വായനാശീലം ഇല്ലേ

2


പ്രഭാകരാ ,കുഴിയുടെ കഥ എല്ലായിടത്തും ഒന്നല്ലെടാ. തൂമ്പയും, ഇടിമുട്ടിയുമായി അടയ്ക്കാൻ പറ്റുന്ന സ്റ്റേറ്റ് കുഴിയും, താമരശ്ശേരി ചുരത്തിൽ വാഴയിൽ ഇടിച്ചു നിന്ന ളോട് റോളർ കൊണ്ട് അടക്കാൻ പറ്റുന്ന കുഴിയും, ചാക്കൊച്ചൻ പറഞ്ഞ കേസുകൊടുക്കാൻ പോകുമ്പോ കണ്ട കുഴിയുമൊക്കെയുണ്ട് ഇന്റർനാഷണൽ കുഴി പൊളിറ്റിക്‌സിനെ പറ്റി ഒന്നുമറിയില്ലെങ്കിൽ ചിലക്കാതെ ഒരിടത്തിരുന്നോ..
അൽ പെരുമന

എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍എന്നോട് ദേഷ്യം ഒന്നുംകാണിക്കരുത്.. മനപ്പൂര്‍വമല്ല; ആരാധകരോട് ക്ഷമ ചോദിച്ച് റോബിന്‍

3

നിയമപ്രശ്നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്.

4


എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

Recommended Video

cmsvideo
  ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ
  English summary
  Kunchacko Boban's Nna Thaan Case Kodu movie controversy: Sreejith Perumana sarcastic write-up viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X