കുന്ദമംഗലം ടൗണിലെ റവന്യൂ ഭൂമി നാട്ടുകാര്‍ക്ക് ബാധ്യതയാകുന്നു

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കുന്ദമംഗലം: ബസ് സ്റ്റാന്റിനു പിറകുവശത്ത് ഒഴിഞ്ഞുകിടക്കുന്ന റവന്യൂ ഭൂമിയിലെ കാടുമൂടിയ ഭാഗം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. പകല്‍പോലും പരസ്യമദ്യപാനം നടക്കുന്ന ഇവിടം രാത്രിയില്‍ അസാന്‍മാര്‍ഗിക പ്രവൃത്തികളുടെ കേന്ദ്രമാകുന്നതായും പരാതി. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ കുന്ദമംഗലം ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് റവന്യൂ ഭൂമിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗം ഇപ്പോള്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

തെരുവിന്റെ മക്കള്‍ക്ക് പൊതിച്ചോറുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍

എഇഒ ഓഫിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫിസ്, കെഎസ്ഇബി സെക്ഷന്‍ ഓഫിസ്, ഇസ്‌ലാമിക് സെന്റര്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴികൂടിയാണ് ഇത്.

kunnamangalam

കുന്ദമംഗലം ടൗണില്‍ കാടുമൂടിക്കിടക്കുന്ന റവന്യൂ ഭൂമി

പരിസരത്ത് തെരുവു വിളക്കുകള്‍ ഇല്ലാത്തതും സാമൂഹ്യ വിരുദ്ധര്‍ക്ക് അനുഗ്രഹമാണ്. കാടുമൂടിക്കിടക്കുന്നതു കാരണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യമയങ്ങിയാല്‍ വഴിനടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

English summary
kunnamangalam revenue land becoming an issue for public

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്