കുന്നംകുളത്ത് എസി മൊയ്തീന്‍ വീഴും, ഗുരുവായൂരിലും ചേലക്കരയിലും അട്ടിമറിയെന്ന് മനോരമ ന്യൂസ് സര്‍വേ
തൃശൂര്‍: യുഡിഎഫ് മൂന്ന് സുപ്രധാന മണ്ഡലങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ അട്ടിമറി നടത്തുമെന്ന് സര്‍വേ. കുന്നംകുളത്ത് എസി മൊയ്തീന്‍ വീഴുമെന്നാണ് മനോരമ ന്യൂസ് സര്‍വേ പറയുന്നത്. കെ ജയശങ്കര്‍ ഇവിടെ ജയിക്കുമെന്ന് സര്‍വേ പറയുന്നു. അതേസമയം ഗുരുവായൂരിലും ചേലക്കരയിലും അട്ടിമറിയെന്ന് സര്‍വേ പറയുന്നു. ഗുരുവായൂരില്‍ കെഎന്‍എ ഖാദര്‍ സിപിഎമ്മിന്റെ എന്‍കെ അക്ബറിനെ അട്ടിമറിക്കും. ചേലക്കരയില്‍ വളരെ പോപ്പുലറായ കെ രാധാകൃഷ്ണനെ സിസി ശ്രീകുമാറും അട്ടിമറിക്കും. സിപിഎമ്മിന് ഈ മൂന്ന് മണ്ഡലങ്ങളിലും വന്‍ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് സര്‍വേ പറയുന്നു.

അതേസമയം വടക്കാഞ്ചേരിയില്‍ അനില്‍ അക്കര കടുത്ത മത്സരം തന്നെയാണ് നേരിടുന്നത്. നിലവില്‍ യുഡിഎഫാണ് ഇവിടെ ജയിക്കുമെന്ന് സര്‍വേ പ്രവചിക്കപ്പെടുന്നത്. എന്നാല്‍ അവസാന നിമിഷം മാറി മറിയാന്‍ സാധ്യതയുള്ള മണ്ഡലമാണിത്. ചേലക്കരയില്‍ യുഡിഎഫിന് വലിയ ശതമാനം ലീഡ് സര്‍വേ പ്രവചിക്കുന്നുണ്ട്. രാധാകൃഷ്ണന്റെ വരവോടെ മണ്ഡലത്തിലെ ഫലം തന്നെ മാറിയേക്കാമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കുന്നംകുളത്ത് പക്ഷേ നല്ല മാര്‍ജിനില്‍ തന്നെ യുഡിഎഫ് മുന്നിലാണ്. മണലൂരില്‍ എല്‍ഡിഎഫ് വിജയിക്കും.
മണലൂരില്‍ സര്‍ക്കാരിന് സ്വര്‍ണടക്കത്തില്‍ പങ്കുണ്ടെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇല്ലെന്ന് 33 ശതമാനം പറഞ്ഞു. അതേസമയം കയ്പമംഗലത്ത് യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇരിങ്ങാലക്കുട എല്‍ഡിഎഫ് തന്നെ നിലനിര്‍ത്തുമെന്നാണ് പ്രവചനം. പുതുക്കാടും ചാലക്കുടിയും എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്. ചാലക്കുടിയില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും സര്‍വേ പറയുന്നു. അതേസമയം സര്‍വേയില്‍ 40 ശതമാനം പേര്‍ ശബരിമല വിഷയമാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇല്ലെന്ന് 30 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.












Click it and Unblock the Notifications