കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; തട്ടിപ്പ് കേസിലെ പ്രതി
Recommended Video

കോട്ടയം: തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെവി വിശ്വനാഥനാണ് ആശുപത്രി കെട്ടിടത്തില്‍ ചാടി മരിച്ചത്. നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റഡിയിലിരിക്കെ ചികില്‍സയ്ക്ക് വേണ്ടി ആശുപത്രിയിലെത്തിച്ചതായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
തട്ടിപ്പ് കേസില്‍ വിശ്വനാഥന്‍, ഭാര്യ, മകള്‍, മരുമകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. വിവിധ പരാതികളില്‍ 14 കേസുകളാണ് പോലീസ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ഉടമകളാണ് നാല് പേരും.
കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചവര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ കുന്നത്തുകളത്തില്‍ ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു.
വിശ്വനാഥന്‍ രാവിലെ 8.30ഓടെ ആശുപത്രിക്കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം. കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി വിശ്വനാഥനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പണം നിക്ഷേപിച്ചവര്‍ വന്‍ പ്രതിഷേധമുയര്‍ത്തി. അതിനിടെയാണ് മരണം. 35 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications