കുന്നുമല്‍ ഉപജില്ലാ കലോത്സവം - എല്‍പിയില്‍ ദേവര്‍കോവില്‍-പാലേരി സ്‌കൂളുകള്‍, എച്ച്എസും എച്ച്എസ്എലും വട്ടോളി നാഷനല്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം എല്‍പി വിഭാഗത്തില്‍ ദേവര്‍കോവില്‍ കെവികെഎംഎംയുപിയും പാലേരി എല്‍പിഎസും ചാംപ്യന്‍മാരായി. കുറ്റ്യാടി എംഐയുപി രണ്ടും പാതിരിപ്പറ്റ യുപി മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ കെവികെഎം യുപി ഒന്നും വട്ടോളി നാഷനല്‍ എച്ച്എസ്എസ് രണ്ടും സ്ഥാനം നേടി. ചേരാപുരം യുപിയും പാതിരിപ്പറ്റ യുപിയും മൂന്നാം സ്ഥാനം പങ്കിട്ടു.

പെയ്യട്ടെ റണ്‍മഴ... കാര്യവട്ടത്ത് ചെറുപൂരം, വിജയത്തിടമ്പേറ്റാന്‍ കോലിയും സംഘവും

എല്‍പി വിഭാഗം അറബിക് കലോത്സവത്തില്‍ ദേവര്‍കോവില്‍ കെവികെഎംഎം ഒന്നും പാലേരി എല്‍പി രണ്ടും സ്ഥാനങ്ങള്‍ നേടി. കള്ളാട് എല്‍പിസ്‌കൂള്‍ ആണ് മൂന്നാം സ്ഥാനത്ത്. യുപി അറബിക്കില്‍ ദേവര്‍കോവില്‍, വട്ടോളി നാഷനല്‍, എഎംയുപി കായക്കൊടി എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ദേവര്‍കോവില്‍ കെവികെഎംയുപി ഒന്നും ചീക്കോന്ന് യുപി രണ്ടും കുറ്റ്യാടി എംഐയുപി മൂന്നും സ്ഥാനങ്ങള്‍ നേടി.

kalolsavam

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വട്ടോളി നാഷനല്‍ ഒന്നും വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ രണ്ടും നരിപ്പറ്റ ആര്‍എന്‍എംഎച്ച്എസ്് മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ ഒന്നും വട്ടോളി നാഷനല്‍ എച്ച്എസ്എസ്, നരിപ്പറ്റ ആര്‍എന്‍എംഎച്ച്എസ്എസ് എന്നിവ രണ്ടും സ്ഥാനങ്ങള്‍ നേടി. കായക്കൊടി കെപിഇഎസ്എച്ച്എസിനാണ് മൂന്നാംസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ ഒന്നും ജിഎച്ച്എസ്എസ് കുറ്റ്യാടി രണ്ടും കായക്കൊടി കെപിഇഎച്ച്എസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വട്ടോളി നാഷനല്‍ എച്ച്എസ്എസ് ഒന്നും ജിഎച്ച്എസ്എസ് കുറ്റ്യാടി രണ്ടും നരിപ്പറ്റ ആര്‍എന്‍എം എച്ച്എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപന സമ്മേളനം പാറക്കല്‍ അബ്ദുല്ല എംഎഎല്‍എ ഉദ്ഘാടനം ചെയ്തു. കെ. സജിത്ത് അധ്യക്ഷത വഹിച്ചു. എല്‍പി-യുപി ചാംപ്യന്‍മാരായ കെവികെഎം ദേവര്‍കോവില്‍ വിദ്യാര്‍ഥികള്‍ കുറ്റ്യാടിയില്‍ ആഹ്ലാദപ്രകടനം നടത്തി.

English summary
Kunnummal Sub district youth festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്