'കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന ആൺ സിംഹങ്ങളുടെ നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള ബിജിഎം'
കൊച്ചി; കുറുപ്പ് നായിക ശോഭിത ധുതിപാലയും നടൻ ദുൽഖർ സൽമാനും പങ്കെടുത്ത ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശോഭിതയോടുള്ള അവതാരകന്റെ 'ടിപ്പിക്കൽ' ചോദ്യവും അതിന് താരം നൽകിയ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ചർച്ചയ്ക്ക് കാരണം.മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയ്ക്ക് ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രണ്ട്ലി എന്ന് തോന്നിയത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.എന്നാൽ തനിക്ക് കെയറിംഗ് ആവശ്യമില്ലെന്നായിരുന്നു താരത്തിൻറെ പ്രതികരണം.ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നും ശോഭിത പറഞ്ഞു.
അതേസമയം നായികയുടെ പ്രതികരണത്തിന് കൈയ്യടിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുമഅട്.ഇപ്പോഴിതാ ശോഭിതയുടെ മറുപടിയാണ് അവളുടെ നായികയായ മാസ് എൻട്രി എന്ന് പറയുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ വാക്കുകളിലേക്ക്

"പെണ്ണിന്റെ മടിക്കുത്ത് സംരക്ഷിക്കുന്നവരാകണം ആണുങ്ങൾ " എന്ന തരത്തിൽ കുറുപ്പ് സിനിമയിൽ ശോഭിതയുടെ "ശാരദാമ്മ" കഥാപാത്രം പറയുമ്പോൾ , എല്ലാത്തരം ആൺ രക്ഷകർതൃ ബോധത്തെ അംഗീകരിക്കുന്ന ഒരു കുല സ്ത്രീ ക്ലീഷെയായിട്ടാണ് അനുഭവപ്പെട്ടത്.
ശാരദാമ്മയിൽ നിന്ന് ശോഭിതയിലേക്കുള്ള ദൂരം വ്യക്തമായത് അവരുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ്.

ഒരു നായികയെ , പ്രത്യേകിച്ച് കേരളത്തിൽ നിന്നല്ലാത്ത നായികയാവുമ്പോൾ ചോദിക്കുന്ന ഒന്നാമത്തെ ചോദ്യം 'ലാലേട്ടനൊപ്പമാണോ മമ്മുക്കയ്ക്കൊപ്പമാണോ അടുത്തത് അഭിനയിക്കണ്ടത് " എന്നാണ് .. കഴിഞ്ഞ പല പതിറ്റാണ്ട് കേട്ട് കാതിന് വരെ തഴമ്പ് വന്ന ചോദ്യമാണെങ്കിലും, ഒരു ആചാരം കണക്കെ അത് ചോദിക്കണമെന്ന നിഷ്ഠ ആങ്കറിനുണ്ടാകാറുണ്ട്. അതായത് നായിക എന്ന നിലയിൽ അവർക്ക് പ്രസക്തിയില്ല , നായകന്റെ ഭാര്യ, കാമുകി, അമ്മ, പെങ്ങൾ തുടങ്ങിയ തസ്തികകൾ മാത്രമെ ഒഴിവൊള്ളുവെന്ന് ചുരുക്കം

അച്ഛനാണോ ഭർത്താവാണോ കൂടുതൽ പിന്തുണ തുടങ്ങി , പാചകം ചെയ്യാനറിയുമോ, മുഖ്യമന്ത്രിയുടെ പേരറിയുമോ തുടങ്ങിയ ക്ലീഷെകൾ വേറെയുമുണ്ട് നടിമാർക്കുള്ള 'ബൗദ്ധിക ചോദ്യങ്ങളായി ". നായകന് ചായ കൊടുക്കുവാനും, അയാൾക്ക് പ്രണയം തോന്നുമ്പോൾ പാട്ടിന് ചുവട് വെയ്ക്കുക, അയാളുടെ ഫ്രസ്ട്രഷന് അടി കൊള്ളാൻ കരണം കാട്ടി കൊടുക്കുക, അയാളുടെ സ്നേഹാശ്ലേഷങ്ങൾ ഏറ്റുവാങ്ങുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ മാത്രമുള്ള നായികയോട് ഇത്തരം ചോദ്യങ്ങൾ മതി എന്ന പൊതുബോധമുണ്ട്.

ഇനി ഒരല്പം പുരോഗമനമാകാം എന്ന് ചിന്തിച്ചുറപ്പിച്ച വരുന്ന അവതാരകരുടെ ചോദ്യങ്ങൾ, "വിവാഹേതര ലൈഗീംഗതയെ പറ്റി എന്താണ് അഭിപ്രായം, സ്വയംഭോഗം ചെയ്തിട്ടുണ്ടോ, ആദ്യ ലിപ് ലോക്ക് ഏത് പ്രായത്തിലാണ് " തുടങ്ങിയവയാണ് ..
പുരോഗമനമായാലും, പുരാതനമായാലും നായികയ്ക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങും, അതിന്റെ മറുപടികളും കാലഹരണപ്പെട്ടവയാണ്.

അത്തരം ഒരു ചോദ്യമാണ് ശോഭിതയും നേരിടേണ്ടി വന്നത്. " നിവിനാണോ , ദുൽഖറാണോ കൂടുതൽ കെയറിംഗ് " ?
അതിന് അവർ നല്കിയ മറുപടി ആ അവതാരകന്റെയും, ആസ്വാദകരുടെയും മാത്രമല്ല ആൺകൊയ്മ നിറഞ്ഞ സകല പൊതുബോധത്തിനുമേറ്റ തലയ്ക്കടിയാണ്. ആ അടിയുടെ ആഘാതത്തിലെ തലകറക്കവും, ഞെട്ടലും മാറുവാൻ സമയം കുറച്ചെടുക്കും.

"എനിക്ക് ആരുടെയും കെയറിംഗ് ആവശ്യമില്ല. " എന്ന ശോഭിതയുടെ മറുപടിയാണ് അവളുടെ നായികയായ മാസ് എൻട്രി .. കരുതൽ കൊണ്ട് വീർപ്പുമുട്ടിക്കുന്ന സകല ആൺ സിംഹങ്ങളുടെ നെഞ്ചിടിപ്പ് കൂടിയ പഞ്ചാരി മേളം അവൾക്കുള്ള BGM ആകുന്നുണ്ട്.
Recommended Video

ലിംഗ സമത്വം എന്നാൽ എന്താണ് എന്ന് ഇപ്പോഴും തിരിഞ്ഞിട്ടില്ലാത്ത ആളുകൾക്ക്, സമത്വത്തെ പറ്റി പറയുമ്പോൾ എന്നാൽ ഭാര്യ ജോലിക്ക് പോകട്ടെയെന്ന് പറയുന്ന, ഭർത്താവിന് പ്രസവിക്കുവാൻ കഴിയില്ലല്ലോയെന്ന് പറയുന്ന സകല അല്പജ്ഞാനികളും ആ ചോദ്യവും ഉത്തരവും ആവർത്തിച്ച് കേൾക്കണം.0












Click it and Unblock the Notifications