Get Updates
Get notified of breaking news, exclusive insights, and must-see stories!

തീയേറ്ററുകളില്‍ 50% ആളുകളുണ്ടോ, മെസേജ് അയച്ചാല്‍ പാരിതോഷികം; പുതിയ നീക്കവുമായി കുറുപ്പ് നിര്‍മ്മാതാക്കള്‍

കൊച്ചി: കൊവിഡ് കാലത്ത് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തീയേറ്ററുകളെ സഹായിച്ച സിനിമയാണ് ദുല്‍ഖര്‍ നായകനായ കുറുപ്പ്. നേരത്തെ ഒടിടി റിലീസിന് തീരുമാനിച്ച ചിത്രം പിന്നീട് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഇടപെട്ടാണ് തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.

ഇക്കാര്യത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ ദുല്‍ഖല്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

1

എന്നാല്‍ കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി. എന്നാല്‍ ഇതും മറികടന്ന് ചില തിയേറ്ററുകള്‍ കൂടുതല്‍ ആളുകളെ കയറ്റുന്നു. ഇത് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം ഉണ്ടാക്കും. വ്യക്തമായ നടപടികള്‍ വേണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

2

എന്നാല്‍ ഇപ്പോഴിതാ കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ അത് തെളിയിക്കുന്ന തെളിവുകള്‍ പങ്കുവയ്ക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

3

തങ്ങള്‍ക്ക് തെളിവുകള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പ്രതിഫലം നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. നിങ്ങള്‍ കുറുപ്പ് കാണാന്‍ പോകുന്ന തീയേറ്ററില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ അത് തെളിയിക്കുന്ന ഒരു വീഡിയോ എടുത്ത് അതിന്റെ കൂടെ തീയേറ്ററിന്റെ പേരും ഡേറ്റും ഷോയും നിങ്ങളുടെ ടി്കറ്റും ഉള്‍പ്പടെ 9946105269 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശം അയക്കൂ. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് തക്കതായ പ്രതിഫലം നല്‍കും- നിര്‍മ്മാതാക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

4

സംഭവത്തില്‍ നേരത്തെ തീയേറ്റര്‍ ഉടമകള്‍ക്കെതിരെ പരാതിയുമായി കുറുപ്പ് സിനിമയുടെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടമുണ്ടാക്കുന്ന ഉദ്യമത്തില്‍ നിന്ന് തീയേറ്റര്‍ ഉടമകള്‍ പിന്മാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തീയേറ്ററുകള്‍ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഫിയോക് തിയേറ്റര്‍ ഉടമകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

5

തീയേറ്റര്‍ ഉടമകളുടെ പ്രവൃത്തി ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്നാണ് ഫിയോക് ആരോപിക്കുന്നത്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി പല തിയേറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ഫിയോക് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ കയറ്റിയ തീയേറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇക്കാര്യം കാണിക്കുന്നില്ലെന്നും ഫിയോക്ക് അറിയിച്ചു.

6

കൊവിഡിന് ശേഷം തീയേറ്ററുകള്‍ തുറന്ന സമയത്ത് ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയേറ്ററിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഫിയോക്കിന്റെ ഭാരവാഹികള്‍ പറയുന്നു. തിയേറ്ററുകളോട് കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മാതാക്കള്‍ നല്‍കണമെന്ന് ഫിയോക് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സിസിടിവി ദൃശ്യങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

7

അതേസമയം, ദുല്‍ഖറിന്റെ കുറുപ്പ് 50 കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം ചിത്രം കൈവരിച്ചത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയില്‍ അധികം ചിത്രം കളക്ഷന്‍ നേടിയിരുന്നു. ലോകമെമ്പാടും 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ അതിവേഗ 50 കോടി നേടുന്ന ചിത്രം കൂടിയാണ് കുറുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+