Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാരെ ഉറക്കംകെടുത്തിയ കുറവ മോഷണ സംഘം പിടിയില്‍; മോഷണ രീതിയിങ്ങനെ

പാലക്കാട്: കേരളത്തില്‍ വന്ന് മോഷണം നടത്തി മുങ്ങുന്ന കുറുവ മോഷണ സംഘത്തെ പൊലീസ് പിടികൂടി. ഈ സംഘത്തിലെ മൂന്ന് പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തിയ ദിനങ്ങളായിരുന്നു കടന്ന് പോയത്. രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്. ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംധമാണ് ഇവരെ പിടികൂടിയത്. ശിവഗംഗ തിരുപ്പുവനം വണ്ടാനഗറില്‍ മാരിമുത്തു എന്ന അയ്യാര്‍ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂര്‍ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേല്‍ മേത്തല്‍ പാണ്ഡ്യന്‍ എന്ന തങ്കപാണ്ഡ്യന്‍ (47), തഞ്ചാവൂര്‍ ഭൂതല്ലൂര്‍ അഖിലാണ്ടേശ്വരി നഗറില്‍ പാണ്ഡ്യന്‍ എന്ന ശെല്‍വി പാണ്ഡ്യന്‍ (40) എന്നിവരാണ് പിടിയിലായത്. രണ്ട് മാസം മുമ്പ് വടക്കഞ്ചേരി വടക്കഞ്ചേരി പള്ളിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുന്നേകാല്‍ പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം പിടിയിലായത്.

1

കഴിഞ്ഞ രണ്ടിനും ഇവര്‍ വടക്കഞ്ചേരി ഭാഗത്ത് തന്നെ മോഷണശ്രമം നടത്തിയിരുന്നു. ഈ ഭാഗത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ കൊല്ലങ്കോട്ടും മോഷണശ്രമം നടത്തിയിരുന്നു.
ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടില്‍ നിന്ന് മാല പൊട്ടിക്കുകയും പിറ്റേന്ന് ലക്കിഡിയിലെ സ്ത്രീയുടെ മാല പൊട്ടിക്കുകയും ചെയ്തു. മാര്‍ച്ച് 12ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടില്‍ കയറി മാല കവര്‍ന്നു.അന്നു തന്നെ പുഴകടന്ന് ചെറുതുരുത്തിയിലെ വീട്ടില്‍ നിന്നും മാല പൊട്ടിച്ചു.ജൂലായ് 30ന് കോഴിക്കോട് ഏലത്തൂരിലെ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഓഗസ്റ്റ് നാലിന് ഏലത്തൂരിലെ മറ്റൊരു വീട്ടിലും കവര്‍ച്ച നടത്തി. 31ന് വടക്കഞ്ചേരിയിലെ വീട്ടില്‍ കയറി മോഷണം നടത്തി.

2

കുറുവ മോഷണം സംഘത്തെ പിടികൂടാന്‍ ജില്ല പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയിരുന്നത്. ഒരു സംഘം തമിഴ്‌നാട്ടിലെ കമ്പം, തേനി കേന്ദ്രീകരിച്ചും മറ്റൊരു സംഘം ആനമല, മധുര, നാമക്കല്‍, തഞ്ചാവൂര്‍ കേന്ദ്രീകരിച്ചും മൂന്നാമത്തെ സംഘം കോഴിക്കോട് പേരാമ്പ്ര ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തി. പൊലീസിന്റെ ഊര്‍ജമായ അവേഷണമാണ് പ്രതികളെ വേഗത്തില്‍ പിടികൂടാനായത്. ഏഴിന് കൊല്ലങ്കോട്ടെ വീട്ടില്‍നിന്ന് 1000 രൂപയും മോഷ്ടിച്ചതായി ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. മോഷണ മുതലുകള്‍ ഭൂരിഭാഗവും കണ്ടെടുത്തിട്ടുണ്ടെന്നും. മാരിമുത്തുവിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ 30ഓളം കേസുകളും തങ്കപാണ്ഡ്യന്റെ പേരില്‍ പത്തോളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

3

വീട്ടുകാരെ അക്രമിച്ചു മോഷണം നടത്തുകയെന്നതാണ് ഇവരുടെ രീതി. ഇത്തരം മോഷ്ടാക്കളുടെ പേരില്‍ നിരവധി കേസുകളാണ് കേരളത്തിലങ്ങോളമിങ്ങോളം രജിസ്റ്റര്‍ ചെതിരിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മൂവാറ്റുപുഴയിലും സമാന സംഭവമുണ്ടായിരുന്നു. നാടോടി സംഘങ്ങളാണ് ഇവര്‍. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടാകും. സകല അഭ്യാസ മുറകളും അറിയാവുന്നവരും അതൊക്കെ പയറ്റിതെളിഞ്ഞവരുമായിരിക്കും ഇവര്‍. മൂവാറ്റുപുഴയില്‍ നടന്ന സംഭവത്തില്‍ അത് തന്നെയാണ് നടന്നത്. വീട്ടില്‍ ആരുമില്ലെന്ന തക്കം നോക്കി അകത്ത് കയറി മോഷണം നടത്തി പോകുകയാണ് ചെയ്യുക. മൂവാറ്റുപുഴയിലെ ബിജുവിന്റെ വീട്ടില്‍ ആരുമില്ലെന്ന് കരുതിയാണ് മോഷണ സ്ത്രീ മോഷ്ടിക്കാന്‍ കയറിയത്. എന്നാല്‍ ബിജുവിന്റെ മകള്‍ കൃഷ്ണ വീട്ടിലുണ്ടായിരുന്നു. കൃഷ്ണ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് താനും. അമ്മയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോള്‍ അലമാര പരിശോധിക്കുന്ന സ്ത്രീയെയാണ് കണ്ടത്.സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്‌സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു.

4

എപ്പോഴും ഫോണിലൂടെ ആശയവിനിമയം നടത്തികൊണ്ടിരിക്കുകയും ചെയ്യും ഇക്കൂട്ടര്‍, അപായം വല്ലതും സംഭവിച്ചാല്‍ അറിയിക്കാനും മറ്റുമായിരിക്കും ഇത്. ആഭരണവും പഴ്‌സും തിരിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഇവര്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. വീടിനകത്തു കിടന്ന വടി എടുത്ത് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഈ സത്രീ കൃഷ്ണയുടെ കാലില്‍ പ്രത്യേക ഒരു രീതിയില്‍ പിടിത്തമിടുകയായിരുന്നു. എങ്കിലും സ്ത്രീയില്‍ നിന്നും തന്റെ ആഭരണ പെട്ടി കൃഷ്ണ പിടിച്ച് വാങ്ങിയിരുന്നു. ആ പിടുത്തത്തില്‍ നിന്നും മുക്തമാകാന്‍ കൃഷ്ണക്ക് അല്‍പ സമയം വേണ്ടിവന്നിരുന്നു. അപ്പോഴേക്കും ആ സ്ത്രീ പോയിരുന്നു. എഴുന്നേറ്റ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്ര അന്വേഷിച്ചിട്ടും ഇവരെ പിടികൂടാന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല. മര്‍മ വിദ്യ അറിയുന്നവരായിരിക്കും ഇത്തരക്കാര്‍. ആളുകളെ അക്രമിക്കുക മാത്രമല്ല ആള്‍ക്കാരെ കൊന്നും മോഷണം നടത്തി തിരിച്ച് പോകുന്ന ധാരാളം മോഷ്ടാക്കളുണ്ട്. ഇവരെല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുമായിരിക്കും. പകല്‍ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും നോക്കിവച്ച ശേഷം രാത്രി മോഷണം നടത്തുകയാണ് ഇത്തരക്കാരുടെ പതിവ് രീതി. പകല്‍ സമയങ്ങളില്‍ ആക്രി പെറുക്കാനും, പഴയ സാധനങ്ങളുടെ വില്‍പ്പന എന്ന പേരിലായിരിക്കും വീടുകളിലും മറ്റുമെത്തു. തുടര്‍ന്ന് രാത്രി കാലങ്ങളില്‍ സരീരം മുഴുവന്‍ എണ്ണയും തേച്ച് ആയുധങ്ങളുമായി മോഷ്ടിക്കാന്‍ ഇറങ്ങും. നൂറോളം പോന്ന സംഘങ്ങളായിരിക്കും കുറുവസംഘത്തിലുണ്ടാകുക.

5

കഴിഞ്ഞ മാരകായുധങ്ങളുമായി മോഷണ സംഘങ്ങള്‍ നടന്നു നീങ്ങുന്ന രീതിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘം നടക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പകല്‍ ബസില്‍ യാത്ര ചെയ്താണ് മോഷണം നടത്താനുള്ള സ്ഥലത്ത് എത്തുക. വീടുകളുടെ പരിസരത്തുനിന്നാണ് മോഷണത്തിനുള്ള ആയുധങ്ങള്‍ കണ്ടെത്തുക. മോഷണ ശേഷം കമ്പം,തേനി,തഞ്ചാവൂര്‍,ആനമല പ്രദേശങ്ങളിലേക്ക് പോകും.സ്ഥിരമായി ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കില്ല. മോഷണത്തിനിടെ വീട്ടുകാര്‍ പ്രതിരോധിച്ചാല്‍ ആക്രമിക്കും.വാതില്‍ തല്ലിപ്പൊളിച്ച് കയറുന്നതാണ് പതിവ്. നിലവില്‍ മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇനിയും സംഘങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഷാലിന്‍ സോയ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+