കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഥോത്സവത്തിന്റെ പ്രതീതി ജനിപ്പിച്ച് ക്ഷേത്ര എഴുന്നള്ളളത്ത്

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര : കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇത്തവണ നടന്ന എഴുന്നള്ളത്ത് ഒരു രഥോത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു.പതിവിന് വ്യത്യസ്തമായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർക്ക് പകരം ഭഗവാന്റെ തിടമ്പേറ്റിയത് സ്വർണ്ണാലംകൃതമായ രഥത്തിലാണ്.

ജീവിതം ക്യാമറയ്ക്കും ഫോട്ടോകള്‍ക്കുമായി സമര്‍പ്പിച്ച അഭിലാഷ് ഉയരങ്ങള്‍ താണ്ടുന്നു ജീവിതം ക്യാമറയ്ക്കും ഫോട്ടോകള്‍ക്കുമായി സമര്‍പ്പിച്ച അഭിലാഷ് ഉയരങ്ങള്‍ താണ്ടുന്നു

ഉത്സവത്തിണ് ആനയെ ഒഴിവാക്കിയതിലൂടെ ആനകളെ പീഡിക്കുന്നു എന്ന ആന സ്നേഹികളുടെ പരാതിക്ക് വിരാമമിടാനും എഴുന്നള്ളത്ത് കടന്നു പോവുന്ന സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക് കുറക്കാനും, ഉത്സവങ്ങൾക്കിടയിൽ ഇടക്കിടെ ആനയിടയുന്നതിനാൽ ഭക്തർക്കുള്ള ഭയം കുറക്കാനും സാമ്പത്തിക ലാഭത്തിനും ഒഴിതെളിച്ചു. നിരവധി നിശ്ചല ദൃശ്യങ്ങളും താലപ്പൊലിയുടെയും മുത്തുതുകുടകളും വാദ്യഘോഷങ്ങളും നൂറുകണക്കിന് ഭക്തജനങ്ങളും രഥത്തിന് അകമ്പടിയേകി.

temple

കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. ഭക്തി ഗാനസുധ, നൃത്തപരിപാടി, കലാനിശ എന്നിവയുണ്ടായി. ഞായറാഴ്ച തായമ്പക, പള്ളിവേട്ടക്കായി എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, ഗാനവിരുന്ന്, കലാസന്ധ്യ എന്നിവയുണ്ടാകും. 22ന് രാവിലെ ആറോട്ടോടെ ഉത്സവത്തിന് സമാപനമാകും.

English summary
kuthali kammoth 'mahavishnu' temple in festival mood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X