കുറ്റിപ്പുറത്തെ ബോംബ്, മാവോയിസ്റ്റ് സാന്നിദ്ധ്യം അന്വേഷിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു സമീപം നിള നദിയോരത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ കണ്ടെടുത്ത സംഭവത്തില്‍ മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം അന്വേഷിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് ആയുധമെത്തിക്കുന്ന ഏതെങ്കിലും സംഘങ്ങള്‍ മേഖലയില്‍ എത്തിപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം പുഴയിലെ വെളളം വറ്റിച്ച് പൊലിസ് നടത്തിയ പരിശോധനയില്‍ ലോഹത്തകിടുകള്‍ കണ്ടെത്തിയിരുന്നു. ഈ ലോഹത്തകിടുകള്‍ മണലില്‍ കൂടിയും ചതുപ്പ് നിലത്തുകൂടിയും സഞ്ചരിക്കാന്‍ സൈന്യം ഉപയോിക്കുന്നതാണെന്നും അന്വേഷണ സംഘം തലവന്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു. ഏതെങ്കിലും കാരണവശാല്‍ സൈന്യം ഇത്തരത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അതിന്റെ സീരിയല്‍ നമ്പറും മറ്റു വിവരങ്ങളും ചേര്‍ത്ത് ഉന്നത അധികൃതര്‍ക്ക് വിവരം നല്‍കുകയും അധികാരികള്‍ അവ പരിശോധിച്ച്ഡമ്പിംഗ് യാര്‍ഡിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഒരിക്കലും പൊതുജനങ്ങള്‍ സ്ഥിരം കൈകാര്യം ചെയ്യുന്ന ഇടങ്ങളില്‍ സൈനിക ആയുധങ്ങള്‍ ഉപേക്ഷിക്കില്ലയെന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള വിവരം.

kuttippuram

കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധന.

എന്നാല്‍ മഹാരാഷ്ട, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിപ്ലവ സംഘടനകള്‍ ആയുധ കേന്ദ്രങ്ങളും, സൈനിക കേന്ദ്രങ്ങളും അക്രമിച്ച് ആയുധങ്ങള്‍ സ്വന്തമാക്കുക പതിവാണ്. ഇത്തരത്തില്‍ ഏതെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എങ്കില്‍ തന്നെയും, കേരളത്തിലേക്ക് ഈ ആയുധങ്ങള്‍ എങ്ങിനെ എത്തിപ്പെട്ടു എന്നുള്ളതും കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന സംഘം മേഖലയിലെ മഹാരാഷ്ട്രാ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് .ഇതിനിടെ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധനിര്‍മ്മാണ ശാലയില്‍ നിന്നു 2001ല്‍ ഇവ പുല്‍ഗാവിലെയും പൂനെയിലെയും സൈനിക ആയുധശാലകളിലേക്ക് അയച്ചവയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.. പിന്നീട് പുല്‍ഗാവില്‍ നിന്നും പഞ്ചാബിലേക്ക് അയച്ച ക്ലേമര്‍ കുഴിബോംബുകളാണ് ദുരൂഹസാഹചര്യത്തില്‍ കുറ്റിപ്പുറത്ത് പ്രത്യക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ചന്ദ്രപൂരില്‍ നിന്നും പൂനെയിലേക്ക് അയച്ചവയും ഇക്കൂട്ടത്തിലുണ്ട്. പൂനെയില്‍ നിന്ന് ബോംബുകള്‍ എവിടേക്കാണ് അയച്ചതെന്നറിയാന്‍ മലപ്പുറം ഡിസിആര്‍ബി: ജയ്സണ്‍ കെ എബ്രഹാമിന്റെ നേതരത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘം അവിടെയെത്തി.

. സൈനിക ആയുധനിര്‍മ്മാണ് ശാലയില്‍ നിന്നും പഞ്ചാബിലേക്ക് 2001 ല്‍ അയച്ച് കുഴിബോംബുകള്‍ എങ്ങനെ ഇവിടെയെത്തി എന്നതില്‍ ദൂരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വെട്രിവേലുവിനെ തേടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kutiipuram bomb case; presence of Maoist

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്