Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു പനിമരണം തടയുക എന്നാല്‍ 100 ക്യാന്‍സര്‍ മരണം തടയുന്നതിന് തുല്യം'; മറക്കരുത് ഇക്കാര്യങ്ങള്‍

സംസ്ഥാനത്ത് മഴക്കാലം തുടങ്ങിയതോടെ പനി പടര്‍ന്ന് പിടിക്കുകയാണ്. വിവിധ തരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടിയെത്തിയവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആശുപത്രികളെല്ലാം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പിന്നാലെ എച്ച് 1 എന്‍ 1 പനിയും സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവര്‍ ഭൂരിഭാഗവും മലപ്പുറം ജില്ലയിലാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച മലപ്പുറം ജില്ലയില്‍ ഒരു എച്ച് 1 എന്‍ 1 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റിപ്പുറം സ്വദേശിയായ ഗോകുല്‍ ദാസ് ആണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1 എന്‍1 മരണമാണിത്. കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോകുല്‍ ദാസ് മരിക്കുന്നത്. എച്ച് 1 എന്‍ 1 ന്റെ കൂടി പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജില്ല. ഈ സാഹചര്യത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അലീയാമു രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു.

fever

പേടിക്കണം ഈ മൂന്ന് പനികളെ

മലപ്പുറത്ത് പ്രധാനമായും ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1എന്‍1 എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഗുരുതരമായ പനികള്‍. കൊതുക്, എലി എന്നിവയിലൂടെ പടരുന്ന രോഗങ്ങളാണ് ഇവയെല്ലാം. അതിനാല്‍ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നതാണ് രോഗ പ്രതിരോധത്തിന് ആദ്യം ചെയ്യേണ്ടത്. ഡെങ്കിപ്പനി പരത്തുന്നത് കൊതുകാണ്. കൊതുക് വളരാനിടയുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് പ്രധാന പോംവഴി.

ഡെങ്കിപ്പനി

വീട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും രോഗം വരാനിടയാക്കുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആരോഗ്യ വകുപ്പിന്റെ ചുമതലയായി മാത്രം കാണരുത്. ജനങ്ങളും ആ ഉത്തരവാദിത്തം ഏറ്റെടുക്കണം. വീടിന്റെ ഫ്രിഡ്ജിലെ ട്രേയിലെല്ലാം വെള്ളമുണ്ടാകും. അവ ഇടക്കിടെ മാറ്റണം. ഉപയോഗിക്കാത്ത കക്കൂസിലെ ക്ലോസ്റ്റിനുള്ളില്‍ എല്ലാം കൊതുക് മുട്ടയിടും. ഇതും കൊതുകുകള്‍ പെരുകാന്‍ കാരണമാകും.

kuttippuram

മലപ്പുറം ജില്ലയില്‍ വളരെ പൊതുവായി നടക്കുന്ന സംഭവങ്ങളാണ് ഇത്. പലര്‍ക്കും വലിയ വീടുകളായിരിക്കും. അതില്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ മാത്രമായിരിക്കും ഉണ്ടാകുക. അതിനാല്‍ തന്നെ ഉപയോഗിക്കാത്ത മുറികള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിലും കൊതുക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതേ വീട്ടിലെ തന്നെ പ്രായമായ മാതാപിതാക്കള്‍ക്ക് വേഗത്തില്‍ രോഗം വരാന്‍ ഇത് കാരണമാകും.

എലിപ്പനി

എലിപ്പനിയാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ള മറ്റൊരു പനി. എലിമൂത്രത്തിലൂടെയാണ് ഇത് കാര്യമായി പടരുന്നത്. മറ്റിടങ്ങളില്‍ അല്ലാതെയും പകരുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ എലിമൂത്രമാണ് രോഗവാഹകരാകുന്നത്. എലിമൂത്രത്തില്‍ മുറിവേറ്റ കൈകാല്‍ കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ ആണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. വീടും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുക എന്നത് തന്നെയാണ് ഇതിനും പ്രതിവിധി.

മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക. മാലിന്യങ്ങള്‍ എവിടെയൊക്കെയാണോ വലിച്ചെറിഞ്ഞിട്ടുള്ളത്, അവിടെയൊക്കെ എലിയുണ്ടാകും. കല്യാണ വീടുകളിലെ ഭക്ഷണാവിഷ്ടങ്ങളെല്ലാം റോഡ് സൈഡില്‍ കൊണ്ടിടുക എന്നൊരു പ്രവണത കണ്ട് വരുന്നുണ്ട്. കോഴിക്കടകളിലെ മാലിന്യങ്ങള്‍ തള്ളുന്നതും കാരണമാണ്. പിന്നെ ഒരു സാധ്യത അഴുക്കുചാലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതാണ്.

rat

എന്നാല്‍ പലയിടത്തും അഴുക്കുചാലുകള്‍ മൂടിയിട്ടുണ്ട്. അതൊരു നല്ല മുന്‍കരുതലാണ്. വളാഞ്ചേരി ടൗണിലൊക്കെ ഈ മാര്‍ഗം വിജയിച്ചിട്ടുണ്ട്. അത് എല്ലായിടത്തും പ്രാവര്‍ത്തികമാക്കുന്നത് പൊതുസ്ഥലങ്ങളില്‍ കൊതുക് പെറ്റുപെരുകുന്നത് തടയാന്‍ സഹായിക്കും.

എച്ച് 1 എന്‍ 1

എച്ച് 1 എന്‍ 1 ആണ് നേരിടാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളത്. അത്ര പെട്ടെന്ന് മരണ നിരക്ക് ഉണ്ടാക്കുന്നില്ലെങ്കിലും ശരിയായ ചികിത്സ ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടിയിട്ടില്ല എങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും വരുന്ന കണങ്ങള്‍ വഴിയെല്ലാം വരുന്ന രോഗമാണ് ഇത്. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം മൂലമാണ് രോഗബാധയേല്‍ക്കുന്നത്. രോഗ ബാധിതനായ ആള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്‌ക് ധരിക്കാതിരിക്കുകയോ കൈ കൊണ്ട് പൊത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ലെങ്കിലും രോഗാണു പകരും.

മുന്‍കരുതലുകള്‍ എങ്ങനെ

രോഗപ്രതിരോധത്തിനായി സജീവമായ ഇടപെടലാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തി വരുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. അത് എല്ലാവരും ഫലപ്രദമായിട്ട് വിനിയോഗിച്ചാല്‍ രോഗവ്യാപനം ഒരുപരിധി വരെ കുറക്കാനാകും.

സ്‌കൂള്‍ തുറന്ന സമയമായതിനാല്‍ രോഗവ്യാപനം പെട്ടെന്നുണ്ടായേക്കാം. നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ, ചെറിയ വാനുകള്‍ എന്നിവ പോലും രോഗവാഹകരായേക്കാം. കാരണം പലപ്പോഴും ഇത്തരം വാഹനങ്ങളില്‍ കുട്ടികളെ തിങ്ങി നിറച്ചാണ് കൊണ്ടുപോകുന്നത്. ഇത് രോഗബാധയുള്ള ആളുമായി സമ്പര്‍ക്കം കൂടാനിടയാക്കും. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

Aliyamu

Image Credit: Govt.Taluk Hospital Kuttippuram, Malappuram Dist/Facebbok

കാരണം അവര്‍ക്ക് നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടാകില്ല. സ്‌കൂള്‍ കുട്ടികള്‍ പോകുന്ന വാഹനത്തില്‍ അതിലെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കുട്ടികളെ കയറ്റുന്നത് എന്ന് ശ്രദ്ധിക്കണം. പലര്‍ക്കും വൈറല്‍ പനിയും ഇന്ന് കണ്ട് വരുന്നുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ട് എന്ന് ഉറപ്പാക്കണം. പനിയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. സ്‌കൂള്‍ കുട്ടികള്‍ പനി മാറിയതിന് ശേഷം മാത്രം സ്‌കൂളില്‍ പോകുക.

ഇത് പറയുമ്പോള്‍ പല രക്ഷിതാക്കളും പറയുന്നത് സ്‌കൂളിലേക്ക് വിടാതിരിക്കാന്‍ പറ്റില്ല, ലീവെടുക്കാന്‍ പറ്റില്ല എന്നൊക്കെയാണ്. അതൊക്കെ രോഗപ്രതിരോധം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. രോഗമുള്ള കുട്ടികള്‍ ക്ലാസിലേക്ക് വരരുത് എന്ന് സ്‌കൂള്‍ അധികൃതരും കര്‍ശന തീരുമാനമെടുക്കണം. സിക്ക് ലീവാക്കി ആ അവധി ഹാജറായി പരിഗണിക്കും എന്ന തീരുമാനം സ്‌കൂളുകള്‍ എടുക്കണം.

സ്വയംചികിത്സ വരുത്തിവെക്കുന്ന വിന

പനി വന്നാല്‍ സ്വയം ചികിത്സ ഒരിക്കലും പാടില്ല. ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കേട്ടാല്‍ തന്നെ ഇത് ഡെങ്കിയാവാം അല്ലെങ്കില്‍ എലിപ്പനിയാകാം എന്ന് ചിന്തിക്കുന്ന ഡോക്ടര്‍മാരാണ് ഭൂരിഭാഗവും. അപ്പോള്‍ ഒരു കൃത്യമായ ഇന്‍വെസ്റ്റിഗേഷനിലേക്ക് അവര്‍ കടക്കും. പക്ഷെ പലപ്പോഴും ജനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരമൊരു സഹകരണം കാണില്ല. നിയല്ലേ ഡോക്ടറെ ഒരു ദിവസമല്ലേ ആയുള്ളൂ, രണ്ട് ദിവസം കൂടി നോക്കിയിട്ട് ഡയഗണോസിസ് ചെയ്താല്‍ പോരെ എന്നൊരു മറുചോദ്യം ഇങ്ങോട്ട് ഉന്നയിക്കും.

അങ്ങനെയാകുമ്പോള്‍ ചിലപ്പോള്‍ ഡോക്ടറും ശരി എന്നാല്‍ അങ്ങനെയാകട്ടെ രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാം എന്ന നിലപാടിലേക്ക് പോകും. എന്നാല്‍ ഈ മൂന്ന് ദിവസം രോഗപ്രതിരോധത്തിലെ വിലപ്പെട്ട സമയമാണ് എന്നും അത് നഷ്ടമായി എന്നും ആരും തിരിച്ചറിയില്ല. രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മരണത്തെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും. പനി മൂലമുള്ള മരണം തടയുക എന്ന് പറഞ്ഞാല്‍ ക്യാന്‍സര്‍ കൊണ്ടുള്ള 100 മരണം തടയുന്നതിന് തുല്യമാണ്.

കാരണം ഇതൊരു അക്വയേര്‍ഡ് ഡിസീസ് ആണ്. മറ്റേത് വര്‍ഷങ്ങളായി രോഗിയായി കിടന്ന് എല്ലാ ഫലങ്ങളും അനുഭവിച്ചിട്ടാണ് ആ രോഗി മരിക്കുന്നത്. രോഗിക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെങ്കില്‍ അത് സഫലമാക്കാനുള്ള സാധ്യതകള്‍ ഉണ്ടാകും. ഇത് അങ്ങനെയല്ല. രോഗം ഇല്ലാത്തൊരാള്‍ക്ക് പെട്ടെന്നൊരു ദിവസം രോഗം വരികയും മരിക്കുകയുമാണ്. അതിനാല്‍ ഒരിക്കലും സ്വയം ചികിത്സയിലേക്ക് പോകരുത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്ന് കൊടുക്കരുത് എന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം കൊടുക്കണം. ഞങ്ങളുടെ അടുത്തേക്ക് വരുന്ന പല രോഗികളും മൂന്ന് ദിവസം ആന്റി ബയോട്ടിക് ഒക്കെ എടുത്തിട്ടാണ് വരുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ആന്റി ബയോട്ടിക് എടുക്കുന്നത്. അങ്ങനെ മരുന്ന് കൊടുക്കാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ വേണം. അത് ഒരുപക്ഷെ ജനങ്ങള്‍ എതിര്‍ത്തേക്കാം. എന്നാല്‍ ജനങ്ങളുടെ സുരക്ഷക്ക് അത് ആവശ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+