ലഹരി മുക്ത കുറ്റ്യാടിക്കായി സന്ധിയില്ലാ സമരവുമായി ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി: കുറ്റ്യാടി മേഖലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റ്യാടി ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിന് തുടക്കമായി.കുറ്റ്യാടിയിൽ വിദ്യാർത്ഥികളിലും, യുവാക്കളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായിരിക്കുകയാണ്.

വാണിമേൽ നാടിന് മഹിമ പറയാം; ഇത് ഡോ: മേരി പ്രസീന

ഇത്തരമൊരു സാഹചര്യത്തിലാണ് മഹല്ല് കമ്മറ്റി ലഹരിമുക്ത ക്യാമ്പയിൻ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.ബോധവൽക്കരണ സഭകൾ, യൂത്ത് ടീമീറ്റ്, ലഘുലേഘ വിതരണം, ഗൃഹ സന്ദർശനം, ഡോക്യുമെന്ററി പ്രദർശനങ്ങൾ, സ്പോർട്സ് മീറ്റുകൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

kuttiadimahal

ക്യാമ്പയിന് തുടക്കം കുറിച്ചു കൊണ്ട് നടന്ന ബോധവത്ക്കരണ സഭയിൽ റിട്ട: എക്സൈസ് ഇൻസ്പെക്ടർ കെ.സി.കരുണാകരൻ ക്ലാസിന് നേതൃത്വം നൽകി. സി.വി. മൊയ്തു മാസ്റ്റർ, കെ.ബഷീർ, കെ.കെ.അമ്മദ്, കണ്ടിയിൽ അബ്ദുൾ മജീദ്, പൂവത്തിങ്കൽ അബ്ദുൾ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.പരിപാടിയോടനുബന്ധിച്ച് "വിമുക്തി "ഡോക്യുമെന്ററി പ്രദർശനം നടത്തി.

English summary
Kuttiyadi; Juma masjid mahal Committee Strike for Anti drugs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്