കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിക്കെതിരെ പ്രചാരണവുമായി പത്രപ്രവര്‍ത്തക യൂണിയനും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലഹരിക്കെതിരെ ബോധവത്കരണവുമായി പത്രപ്രവർത്തകയൂണിയനും രംഗത്തെത്തി. കുടുംബമേളയുടെ ഭാഗമായി കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്‍റാണ് ലഹരിക്കെതിരായ ബോധവത്കരണത്തിന്‍റെ വേദികൂടിയാക്കി മാറ്റിയത്. എക്‌സൈസ് വകുപ്പിന്‍റെ സഹകരണത്തോടെ പ്ലെ എഗെയ്ന്‍സ്റ്റ് ഡ്രഗ്‌സ് എന്ന ബാനറിലാണ് കാരപ്പറമ്പ് ക്ലബ് വണ്‍ ഗ്രൗണ്ടില്‍ മത്സരം നടത്തിയത്.

നടിയുടെ കേസില്‍ മറ്റുപ്രതികള്‍ക്ക് പണി കൊടുത്ത് ദിലീപ്; മാര്‍ട്ടിനെതിരെ തെളിവ് എവിടെ? നമ്പര്‍ മാറിനടിയുടെ കേസില്‍ മറ്റുപ്രതികള്‍ക്ക് പണി കൊടുത്ത് ദിലീപ്; മാര്‍ട്ടിനെതിരെ തെളിവ് എവിടെ? നമ്പര്‍ മാറി

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ മദ്യപാനം സവിശേഷ ചര്‍ച്ചാ വിഷയമാണ്. യൂണിയന്‍റെ ജില്ലാ ജനറല്‍ ബോഡികളിലും സംസ്ഥാന സമ്മേളനങ്ങളിലും വരെ മദ്യപാനം സംബന്ധിച്ച ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെത്തുകയും വിമര്‍ശനവിധേയമാവുകയും ചെയ്യാറുണ്ട്.

football

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്ലെ എഗെയിന്‍സ്റ്റ് ഡ്രഗ്‌സ് പ്രദര്‍ശന മത്സരത്തില്‍ ജേതാക്കളായ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ ടീം അംഗങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ പുരസ്‌കാര വിതരണം ചെയ്യുന്നു

ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കായികമേളകളില്‍ പോലും ഉത്തേജകമരുന്നിന്‍റെ ഉപയോഗം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ ലഹരിയുടെ വാരിക്കുഴിയില്‍ വീഴ്ത്താന്‍ പരിശ്രമിക്കുന്ന ഏജന്റുമാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഇതിനെതിരെ ജാഗ്രതയോടെ നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, സെപ്റ്റ് ഗേള്‍സ് ടീം, കെഎഫ്ടിസി, ക്രസന്‍റ് അക്കാദമികളിലെ കളിക്കാര്‍ക്കുള്ള പ്രസ് ക്ലബ്ബ് പെലൊടൊണ്‍ മെമെന്‍റൊ, അഡ്രസ് മാള്‍ പുരസ്‌കാരദാനം ടിപി ദാസന്‍ നിര്‍വഹിച്ചു. പ്രദര്‍ശന മത്സരത്തില്‍ നടക്കാവ് ഗേള്‍സും ക്രസന്‍റ് ജേതാക്കളായി. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് കെ പ്രേമനാഥ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, പെലൊടൊണ്‍ സ്‌പോര്‍ട്‌സ് എംഡി റോസിക് ഉമര്‍, ക്ലബ്ബ് വണ്‍ സ്‌പോര്‍ട്‌സ് എംഡി അബ്ദുല്‍ ഹസീബ്, പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, ട്രഷറര്‍ കെസി റിയാസ്, കേരള ജൂനിയര്‍ ഫുട്‌ബോള്‍ കോച്ച് നിയാസ് റഹ്മാന്‍, ബിഎസ്എന്‍എല്‍ ദേശീയ ടീം അംഗം പ്രസാദ് വി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രസ് ക്ലബ്ബ് ഭാരവാഹികളായ പൂജ നായര്‍, സി.പി.എം സഈദ് , ഷിദ ജഗത്, ക്ലബ്ബ് വണ്‍ സ്‌പോര്‍ട്‌സ് അസി.മാനേജര്‍ ഹഫ്‌സാന്‍, ഇ.പി മുഹമ്മദ് താരങ്ങളെ പരിചയപ്പെട്ടു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം ലുഖ്മാന്‍ മമ്പാട്, പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എന്‍ രാജേഷ്, എന്‍ രാജീവ്, പ്രദീപ് ഉഷസ്, എ ജയേഷ്‌കുമാര്‍, വ്യാസ് പി റാം, സുധീര്‍കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.

English summary
KUWJ starts anti drug campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X