കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് ചൈല്‍ഡ് ലൈന്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളിലെ ലഹരിയുടെ ഉപയോഗം തടയാന്‍ മലപ്പുറത്തുകാരുടെ ഫുട്‌ബോര്‍ ജ്വരം മുതലെടുത്ത് മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധ ഫുട്‌ബോള്‍ ലഹരിയിലേക്കു തിരിക്കുക എന്നതാണു തങ്ങളുടെ പ്രധാനലക്ഷ്യമെന്നും മലപ്പുറം ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ 'വണ്‍ഇന്ത്യയോട്' പറഞ്ഞു.

സൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശം,

അതോടൊപ്പം സ്‌കൂളില്‍ കായിക വിനോദങ്ങള്‍ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനും മികച്ച കായിക താരങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും തങ്ങള്‍ ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെസാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണു മലപ്പുറം ജില്ലാ ചൈല്‍ഡ്ലൈന്‍ ശിശുദിനത്തോട് അനുബന്ധിച്ച് 'ചൈല്‍ഡ്ലൈന്‍ സെ ദോസ്തി' ക്യാമ്പയിനിന്റെ ഭാഗമായി റോളിങ്ങ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നത്.

football

 ചൈല്‍ഡ്‌ലൈന്‍ മലപ്പുറത്തു നടത്തുന്ന ഫുട്‌ബോളിന്റെ ഭാഗമായി ഇറക്കിയ ലോഗോ

ജില്ലയിലെ 17 സബ്ജില്ലാ ചാമ്പ്യന്മാര്‍ക്കാണ് നിലവില്‍ ജില്ലാ തല ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവുക.പ്രസ്തുത ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം കോട്ടപ്പടി ഫുട്‌ബോള്‍ മൈതാനിയില്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ 20ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കും. പ്രസ്തുത മത്സരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍ക്ലബ് മഞ്ഞപ്പട മത്സരങ്ങള്‍ വീക്ഷിക്കാനെത്തും.

കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധ ഫുട്‌ബോള്‍ ലഹരിയിലേക്ക് തിരിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. അതോടൊപ്പം സ്‌കൂളിലും മറ്റും പ്രൊഫഷണല്‍ ഫുട്‌ബോള്‍ കുട്ടികളില്‍ വളര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കുന്നതും മറ്റും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതും മറ്റൊരു പ്രഥമ ലക്ഷ്യമാണ്. നവംബര്‍ 14 ശിശു ദിനത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജില്ലയിലെ തിരഞ്ഞെടുത്ത പൊതു സ്ഥലങ്ങളില്‍ കലാകാരന്മാരുടെ സഹകരണത്തോടെ ചുമര്‍ ചിത്ര രചന നടത്തും.

അന്നേ ദിവസം തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിക്കും, കാംമ്പെയിനിന്റെ ഭാഗാമായി അദ്ധ്യാപകര്, രക്ഷിതാക്കള്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി സ്‌നേഹ പൂര്‍വം എന്ന തലക്കെട്ടില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.

16നു ജില്ലയിലെ തിരഞ്ഞെടുത്ത സ്‌പെഷ്യല്‍ സ്‌കൂളില്‍ 'പുഞ്ചിരി' എന്ന പേരില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കും.17 നു ജില്ലയിലെ സോഷ്യല്‍ വര്‍ക്ക് കോളേജുകളുടെ സഹകരണത്തോടെ ബാല സംരക്ഷണ മേഖലകളില്‍ കഴിവും പരിശീലനവുമുള്ള സന്നദ്ദ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതിനായി സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും.

19 നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് മലപ്പുറം കോട്ടക്കുന്നില്‍ വൈകിട്ട് മൂന്നു മണിക്ക് കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് കോര്‍ണര്‍ പ്രേത്യേക കലാപരിപാടികള്‍ സംഘടിപ്പിക്കും. 20നു അന്താരാഷ്ട്ര ബാലാവകാശ ദിനത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത കോളേജുകളില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റുകളുടെ നേതൃത്വത്തില്‍ ബാല സൗഹൃദ ദേശത്തിനായ് നമുക്ക് ഒരുമിക്കാം എന്ന തലക്കെട്ടില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി സലിം അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
to prevent the drug usage in children; malappuram takes the football fever as a medicine

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്