Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ അരക്ഷിതാവസ്ഥയ്‌ക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ റിലേ സത്യാഗ്രഹം

കോഴിക്കോട്: പത്രപ്രവര്‍ത്തകര്‍ അനുഭവിയ്ക്കുന്ന തൊഴില്‍ അരക്ഷിതാവസ്ഥയ്‌ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ റിലേ നിരാഹാര സമരം നടത്തുന്നു. ജൂലായ് 2 മുതല്‍ 13 വരെയാണ് സമരം.

മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ആയിരുന്ന സി നാരായണനെ പുറത്താക്കിയതിനതിരെ കൂടി ആണ് സമരം. നാരായണനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് മാതൃഭൂമി പത്രത്തിന്റെ പ്രധാന ഓഫീസിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നേരത്തെ മാര്‍ച്ച് നടത്തിയിരുന്നു.

KUWJ

ജൂലായ് രണ്ടിന് കേരളത്തിലെ പതിമൂന്ന് ജില്ലകളിലാണ് സത്യഗ്രഹം നടക്കുക. ജൂലായ് മൂന്നിന് കോഴിക്കോട് സത്യാഗ്രഹം തുടങ്ങും. ഇത് 13 വരെ നീളും. കോഴിക്കോട് നടക്കുന്ന റിലേ സത്യഗ്രഹത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരും പങ്കെടുക്കും. ജൂലായ് 2 ന് നടക്കുന്ന സത്യഗ്രഹം ഉച്ചവരെ ആയിരിക്കും. എന്നാല്‍ കോഴിക്കോട് നടക്കുന്ന റിലേ സത്യഗ്രഹം രാവിലെ 10 മുതല്‍ അഞ്ച് മണി വരെ ആയിരിക്കും.

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അരക്ഷിതത്വത്തിന്റെ ഉദാഹരണമാണ് മാതൃഭൂമിയിലെ സി നാരായണനെ പുറത്താക്കിയ സംഭവമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പ്രേംനാഥും ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭനും പറഞ്ഞു. ജീവന്‍ ടിവിയിലും നിര്‍ബന്ധിച്ച പിരിച്ചുവിടല്‍ നടക്കുന്നുണ്ട്. ടിവി ന്യൂ ചാനലില്‍ ശമ്പളം കൃത്യമായി നല്‍കുന്നില്ല.

മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ അരക്ഷിതാവസ്ഥയെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ സമരമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+