കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പളങ്ങി മുതല്‍ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന രാഷ്ട്രീയ ജീവിതം; വിവാദങ്ങള്‍, ആരാണ് കെവി തോമസ്

Google Oneindia Malayalam News

കൊച്ചി: എല്‍ ഡി എഫിന്റെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. എ ഐ സി സിയുടെ അനുമതിയോടെയാണ് നടപടിയെന്ന് കെ സുധാകരന്‍ അറിയിച്ചു. പരമാവധി കാത്തിരുന്നു, ഇനി കാത്തിരിക്കാന്‍ കഴിയില്ല, കെ വി തോമസിനൊപ്പം കോണ്‍ഗ്രസുകാര്‍ ആരുമില്ല. തോമസിന്റെ കൂടെ ഒരാള്‍ പോലും പാര്‍ട്ടി വിടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

1

കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തി അഞ്ച് പതിറ്റാണ്ടോളം കാലം തിളങ്ങി നിന്ന കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശീല വീണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് പറയാറായിട്ടില്ല. എപ്പോഴും വിവാദങ്ങളും അട്ടിമറികളും നിറഞ്ഞതായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം.

2

1946 മേയ് 10ന് ആണ് കെ വി തോമസിന്റെ ജനനം. തേവര കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. കോളജില്‍ ഉള്‍പ്പെടെ 33 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 2001 മെയ് 31 നാണ് തന്റെ അക്കാദമിക ജീവിതം അവസാനിപ്പിക്കുന്നത്.

3

പാര്‍ലമെന്ററി പദവികള്‍ക്ക് പുറമെ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മുതല്‍ എ ഐ സി സിയുടെ തിരഞ്ഞെടുപ്പ് ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1984ല്‍ ആയിരുന്നു കെ വി തോമസ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലോക്‌സഭയിലേക്കായിരുന്നു ആദ്യ അങ്കം കുറിച്ചച്. ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ എറണാകുളത്ത് നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.

4

കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീന്‍ നല്‍കിയാണ് കെ വി തോമസ് നേതാക്കളുടെ മനം കവര്‍ന്നതെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന കഥകള്‍. ആദ്യം കെ കരുണാകരനും പിന്നീട് സോണിയ ഗാന്ധിക്കും മീന്‍ നല്‍കിയാണ് കെ വി തോമസ് അടുത്ത ആളായതെന്നുമാണ് ഈ കഥകള്‍. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത് ആ വിദ്യ ചെലവാകാത്തത് കൊണ്ടാണ് ഇപ്പോഴത്തെ തിരിച്ചടിയുടെ പ്രധാന കാരണമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

5

ലീഡര്‍ കെ കരുണാകരനായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ വഴികാട്ടി. അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് കെ വി തോമസ് എം എല്‍ എയും എം പിയുമായത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കാലത്താണ് കെ വി തോമസ് നേതാക്കളുമായി അകല്‍ച്ചയാകംഭിക്കുന്നത്. സിറ്റിങ്ങ് എംപിയായിരുന്ന അദ്ദേഹത്തെ മറികടന്ന് എംഎല്‍എയും യുവ നേതാവുമായ ഹൈബി ഈഡനെ പരിഗണിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

6

ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിച്ച കെ വി തോമസിന് 91ലെ തിരഞ്ഞെടുപ്പിലാണ് പരാജയം രുചിച്ചത്. അന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സേവ്യര്‍ അറക്കലിനോടായിരുന്നു കെ വി തോമസിന്റെ പരാജയം. അന്നത്തെ പരാജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ഫ്രണ്ട് ചാരക്കേസില്‍ ഉള്‍പ്പെട്ടതായിരുന്നു. പിന്നാലെ ഡി സി സി പ്രസിഡന്റ് പദവിയിലേക്ക് എത്തി. 2001ലും 2006 ലും കേരള നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിയമ സഭാംഗമായിരിക്കെ 2009 ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. രണ്ടാം യു പി എ സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രിയായി ചുമതല വഹിച്ചു.

7

രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഫ്രഞ്ച് ചാരക്കേസ്. 1995 ഡിസംബര്‍ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയില്‍ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സര്‍വേ ആരംഭിച്ചു. ഗോവയില്‍ നിന്നാണ് ഒരു പായ്ക്കപ്പലില്‍ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവന്‍ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയില്‍ എത്തിയത്. സര്‍വേയില്‍ സംശയം തോന്നിയ കോസ്റ്റ് ഗാര്‍ഡ് ഡിസംബര്‍ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീട് കേസ് സി ബി ഐക്ക് വിട്ടു.

8

കേസില്‍ നാലാം പ്രതി കോണ്‍ഗ്രസ് നേതാവ് കെ വി തോമസായിരുന്നു. എന്നാല്‍ കെ വി തോമസ് കുറ്റക്കാരനല്ല എന്ന് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് ഭരണം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറില്‍ കാസര്‍കോട് വെച്ച് നടന്ന ഒരു സെമിനാറില്‍ വെച്ച് എന്‍ഡോസള്‍ഫാന്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.

 'ദിലീപിന്റെ 90 വയസായ അമ്മയുടെ മൂക്കുപൊടി തീർന്ന വാർത്ത വരെ'; മാധ്യമങ്ങളുടെ നിലപാടിനെതിരെ ശ്രീജിത്ത് പെരുമന 'ദിലീപിന്റെ 90 വയസായ അമ്മയുടെ മൂക്കുപൊടി തീർന്ന വാർത്ത വരെ'; മാധ്യമങ്ങളുടെ നിലപാടിനെതിരെ ശ്രീജിത്ത് പെരുമന

English summary
KV Thomas Political Life and Controversy, Everything You Need To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X