കേരളം കനത്ത ചൂടിലേക്ക്;തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കി ലേബര്‍ കമ്മീഷന്‍,ജോലി സമയം പുന:ക്രമീകരിച്ചു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കി. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് ലേബര്‍ കമ്മീഷന്റെ നടപടി.

പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നജപ്പെടുത്തും. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം ബാധകമാകുക.

Sumer

ജില്ലാ ലേബര്‍ ആഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ്. ഏപ്രില്‍ 30 വരെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകീട്ട് 3ന് ആരംഭിക്കുകയും ചെയ്യും.

English summary
Labour commission rescheduled the work time of labours during this summer season
Please Wait while comments are loading...