സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ മാതൃകയാകണം; തൊഴിൽ മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

കുണ്ടംകുഴി: സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ അച്ചടക്കത്തിൽ മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകണമെന്ന് എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്‌കൂളിൽ മാത്രമല്ല വീട്ടിലും അച്ചടക്കത്തോടെയാകണം കുട്ടികൾ പെരുമാറേണ്ടത്. ഭാവി തലമുറയ്ക്ക് നേട്ടമാകുന്ന തരത്തിൽ ഈ കേഡറ്റുകൾ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവ് കിട്ടിയില്ലെന്ന് സിബിഐ.. സുപ്രീം കോടതിയുടെ വിമർശനം

പാഠ്യവിഷയങ്ങൾക്കൊപ്പം മറ്റു വിഷയങ്ങളിലും വിദ്യാർഥികൾ മികവ് കാണിക്കണം. ലഹരി പദാർത്ഥങ്ങൾ ഒരു വിദ്യാർഥി പോലും ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ.കുഞ്ഞിരാമൻ എം എൽ എ അധ്യക്ഷനും . ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ മുഖ്യാതിഥിയും ആയിരുന്നു.

minister

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.പത്മതി, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ പി കെ ഗോപാലൻ, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സുകുമാരൻ പായം, ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം എം പി നഫീസ, ആദൂർ സി ഐ എം.എം മാത്യു, ബേഡകം എസ് ഐ ടി.ദാമോദരൻ, പി ടി എ പ്രസിഡന്റ് ടി.വരദരാജ്, എസ് എം സി ചെയർമാൻ കെ.മുരളിധരൻ, കുംകുഴി ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ വി എസ് ബാബു, ഹെഡ്മിസ്ട്രസ് ബി.ഉഷാ കുമാരി, ബേഡഡുക്ക സി ഡി എസ് ചെയർപേഴ്‌സൺ ഓമന രവീന്ദ്രൻ, എം.അനന്തൻ, എ.ദാമോദരൻ മാസ്റ്റർ, സി.ബാലൻ, മാധവൻ നായർ പെർളം, സദാശിവൻ ചേരിപ്പാടി, കുഞ്ഞിരാമൻ ഒളിയത്തടുക്കം, ശാന്തകുമാരി, കെ.ബാലകൃഷ്ണൻ, സുഹാന ജാസ്മിൻ എന്നിവർ പങ്കെടുത്തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി രാമചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.അശോകൻ നന്ദിയും പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Labour minister; Students Police Cadets should be role models to all

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്