അയല്‍വാസിയുടെ കിണറ്റില്‍ വീട്ടമ്മ കണ്ടത് യുവാവിന്‍റെ ജീര്‍ണിച്ച മൃതദേഹം

  • Written By: Desk
Subscribe to Oneindia Malayalam

മൂന്ന് ദിവസം മുന്‍പ് കാണാതായായ കോഴിയെ അന്വേഷിച്ച് നടന്ന വീട്ടമ്മയാണ് അയല്‍വാസിയായ യുവാവിന്‍റെ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടത്. പത്തനംതിട്ട റാന്നി വടശ്ശേരിക്കര ബംഗ്ലാക്കടവ് യുപി സ്കൂളിന് സമീപത്തെ ശ്രീമന്ദിരത്തില്‍ വിജയന്‍ നായരുടെ മകന്‍ ദീപു (35)ന്‍റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെയിന്‍റിങ്ങ് തൊഴിലാളിയായ ദീപു വീട്ടില്‍ തനിച്ചാണ് താമസം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

deepu

അയല്‍വാസിയായ വീട്ടമ്മയുടെ കോഴിയെ ശനിയാഴ്ചയാണ് കാണാതായാത്. തുടര്‍ന്ന് ഇവര്‍ പരിസരത്ത് അന്വേഷിച്ച് നടന്നപ്പോല്‍ കോഴിയുടെ ശബ്ദം ദീപുവിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് കേട്ടു. ഉടന്‍ തന്നെ കിണറ്റിലേക്ക് എത്തി നോക്കിയപ്പോഴാണ് കോഴിയേയും ദീപുവിന്‍റെ മൃതദേഹവും ഇവര്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ നാട്ടുകാരേയും പോലീസിനേയും വിവരം അറിയിച്ചു. പോലീസെത്തി ഉടന്‍ മൃതദേഹം കരയ്ക്കെത്തിച്ചു. 15 അടിയോളം ആഴമുള്ള കിണറ്റില്‍ കുറച്ചുവെള്ളമാത്രമേ ഉണ്ടായിരുന്നുള്ളൂ. ദീപുവിന് മദ്യപാന ശീലം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ഒരു പക്ഷം മദ്യപിച്ചെത്തി കാല്‍ വഴുതി കിണറ്റിലേക്ക് വീണതാകാം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
lady found dead body in well at ranni

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്