ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ബ്രെഡില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ ആശുപത്രിയില്‍. മേത്തോട്ടുതാഴം ബെഥേല്‍ ഹൗസില്‍ ബോബിയുടെ ഭാര്യ ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി ഒന്‍പതരയോടെ മേത്തോട്ടുതാഴത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് ബോബി ബ്രെഡ് വാങ്ങിയത്. സോനി എന്നു പേരുള്ള ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12. 2017 ആണ്.

bread2

ഞായറാഴ്ച രാത്രി തന്നെ ശ്രീജ ബ്രെഡ് കഴിച്ചതായി ബോബി പറയുന്നു. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് പായ്ക്കറ്റ് പരിശോധിച്ചത്. എല്ലാ ബ്രഡും പൂപ്പല്‍ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. ബ്രെഡില്‍നിന്നും ദുര്‍ഗന്ധവുമുണ്ടായി.

bread1

രാത്രി മുഴുവന്‍ ശ്രീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഛര്‍ദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ശരീരവേദനയും അനുഭവപ്പെട്ടു. ഇതെത്തുടര്‍ന്ന് രാവിലെ പരിസരത്തെ ഒരു ഡോക്റ്ററെ സമീപിക്കുകയും പിന്നീട് ബീച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ബോബി പറഞ്ഞു.

ഇളനീർ മാത്രം കൊടുത്ത് കാന്‍സർ ചികിത്സ... വ്യാജവൈദ്യം സഹോദരിയെ കൊന്നതെങ്ങനെ.. വഹീദ് സമൻ എഴുതുന്നു!!

English summary
Lady hospitalised by eating bread

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്