കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനയെ കാറ്റില്‍ പറത്തി എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ളത്; വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപിലെ മനുഷ്യരുടെ ജീവിതത്തിന് മേല്‍ ജനാധിപത്യ വരുദ്ധവും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നതുമായ സാംസ്‌കാരിക അധിനിവേശമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തോട് പ്രതിപക്ഷ കക്ഷികള്‍ തത്വത്തില്‍ യോജിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഹെലികോപ്റ്ററില്‍ മെഡിക്കല്‍ ഐസിയു സ്ഥാപിച്ചു: ചിത്രങ്ങള്‍

kerala

ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും കാറ്റില്‍ പറത്തി എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ളത്. ലക്ഷദ്വീപില്‍ മിനിക്കോയ് ഒഴികെ ജനവാസമുള്ള എല്ലാ ദ്വീപുകളിലേക്കും പോയ ആളാണ് ഞാന്‍. ഇത്രമാത്രം നിഷ്‌കളങ്കര്‍ താമസിക്കുന്ന ഒരു പ്രദേശം രാജ്യത്ത് മറ്റെവിടെയും കാണാനാകില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കാറ്റില്‍പ്പറത്തി എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി; മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തി, മുന്‍ മന്ത്രിക്കെതിരെ കേസ്...ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി; മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തി, മുന്‍ മന്ത്രിക്കെതിരെ കേസ്...

1956ല്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിച്ചുള്ള ഏഴാം ഭരണഘടന ഭേദഗതിയിലൂടെയാണ് ഈ കേന്ദ്രഭരണ പ്രദേശങ്ങളുടെ അവകാശങ്ങള്‍ വന്നത്. ആ ഭേദഗതിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനെ പൂര്‍ണമായി പരാജയപ്പെടുത്തുന്ന തരത്തിലാണ് പുതുതായി വന്നിരിക്കുന്ന ലക്ഷദ്വീപ് ഡിവലപ്‌മെന്റ് അതോറിറ്റി കരട് നിയമമെന്ന് വിഡി സതീശന്‍ പറഞ്ഞു.

'ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ ഒരു പരീക്ഷണശാല', കേന്ദ്രത്തെ കടന്നാക്രമിച്ച് സഭയിൽ പ്രമേയം'ലക്ഷദ്വീപ് സംഘപരിവാർ അജണ്ടയുടെ ഒരു പരീക്ഷണശാല', കേന്ദ്രത്തെ കടന്നാക്രമിച്ച് സഭയിൽ പ്രമേയം

ദ്വീപിലെ സാധാരണക്കാരായ ജനങ്ങളുടെ സ്വത്തിന്മേലുള്ള അവകാശം ഏതു സമയത്തും ഭരണകൂടത്തിന് ഇടപെട്ട് ഏറ്റെടുക്കാനും അവരെ ആ ഭൂമിയില്‍നിന്ന് പുറന്തള്ളാനും അവര്‍ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കാനും വേണ്ടിയുള്ള വ്യവസ്ഥകള്‍ ഈ കരടിലുണ്ടെന്നും വിഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.

ഇന്നലെ കശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം; സംഘപരിവാർ ഇഷ്ട്ടമില്ലാത്ത സ്ഥലങ്ങൾ ലക്ഷ്യമിടുന്നു: കുഞ്ഞാലിക്കുട്ടിഇന്നലെ കശ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളം; സംഘപരിവാർ ഇഷ്ട്ടമില്ലാത്ത സ്ഥലങ്ങൾ ലക്ഷ്യമിടുന്നു: കുഞ്ഞാലിക്കുട്ടി

നാളികേരം കൊണ്ടും മത്സ്യബന്ധനം കൊണ്ടും ജീവിക്കുന്ന ജനസമൂഹമാണത്. നാളികേരം സൂക്ഷിച്ചുവെക്കാനും മത്സ്യം സൂക്ഷിച്ചുവെക്കാനും പതിറ്റാണ്ടുകളായി അവരുണ്ടാക്കിയ ഷെഡുകളെല്ലാം പൊളിച്ചുകളഞ്ഞു. അവരുടെ ഉപജീവനം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്, ഭരണഘടനക്ക് കാവലാകേണ്ട ഭരണകൂടം തട്ടിത്തെറിപ്പിക്കുന്നതെന്നും വിഡി സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി.

ആരാധകരെ ഞെട്ടിച്ച് സൂര്യ; ഇവിടെ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനില്‍ക്കുന്നു, കാരണം തേടി സോഷ്യല്‍ മീഡിയആരാധകരെ ഞെട്ടിച്ച് സൂര്യ; ഇവിടെ നിന്നും കുറച്ചുദിവസത്തേക്ക് വിട്ടുനില്‍ക്കുന്നു, കാരണം തേടി സോഷ്യല്‍ മീഡിയ

കിടിലന്‍ ലുക്കില്‍ നമിത റാവു; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Kerala Assembly passed a resolution in support of Lakshadweep

English summary
Lakshadweep administrator has the arrogance to blow up the constitution Says, VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X