• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷദ്വീപില്‍ ബിജെപിയുടെ പുതിയ ഫോര്‍മുല; ഇ ശ്രീധരന്‍ എത്തിയേക്കും... രണ്ടു ലക്ഷ്യങ്ങള്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിലെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാണ്. പട്ടേല്‍ വന്ന ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് പ്രതിഷേധത്തിന് കാരണം. ലക്ഷദ്വീപിലും കേരളത്തിലുമുള്ള രാഷ്ട്രീയ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും പിന്‍മാറുമെന്ന യാതൊരു സൂചനയും പട്ടേല്‍ ഇതുവരെ നല്‍കിയിട്ടില്ല.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

ദ്വീപ് നിവാസികളുടെ സൈ്വര്യജീവിതം ഇല്ലാതാക്കുന്നുവെന്ന് കാണിച്ച് ദ്വീപിലെ ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ കണ്ടിട്ടുണ്ട്. പട്ടേലിനെ മാറ്റി മെട്രോമാന്‍ ഇ ശ്രീധരനെ പുതിയ അഡ്മിനിസ്‌ട്രേറ്ററാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ആ വീഡിയോ എന്റേതല്ല... പൊട്ടിക്കരഞ്ഞ് നടി രമ്യ സുരേഷ്, എന്തിനാണിങ്ങനെ? ഏതറ്റം വരെയും പോരാടുംആ വീഡിയോ എന്റേതല്ല... പൊട്ടിക്കരഞ്ഞ് നടി രമ്യ സുരേഷ്, എന്തിനാണിങ്ങനെ? ഏതറ്റം വരെയും പോരാടും

ബിജെപിക്ക് ക്ഷീണം

ബിജെപിക്ക് ക്ഷീണം

ഇ ശ്രീധരനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കണമെന്ന് ലക്ഷദ്വീപിലെ ബിജെപി നേതൃത്വം ആവശ്യപ്പെട്ടുവെന്ന് ദ ക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്വീപിലെ ബിജെപി ബിജെപി അധ്യക്ഷന്‍ അബ്ദുല്‍ ഖാദറും ഉപാധ്യക്ഷന്‍ കെഎന്‍ ഖാസ്മി കോയയും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ മൂലം പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചുവെന്നും ഇവര്‍ ബോധിപ്പിച്ചു.

എല്ലാം താളംതെറ്റിച്ചു

എല്ലാം താളംതെറ്റിച്ചു

ലക്ഷദ്വീപില്‍ ബിജെപി പ്രവര്‍ത്തനം സജീവമാക്കി വരികയായിരുന്നു. കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിനിടെയാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയതും പരിഷ്‌കാരങ്ങളും തുടങ്ങിയതും. ഇത് ദ്വീപ് ജനതെയ ബിജെപിക്കും കേന്ദ്രത്തിനും എതിരാക്കി മാറ്റി എന്ന് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

സാധ്യത തെളിയുന്നു

സാധ്യത തെളിയുന്നു

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ദ്വീപ് നേതൃത്വത്തിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിച്ചേക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ പാര്‍ട്ടി ചുമതല ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കാണ്. ഇദ്ദേഹവുമായി ദ്വീപ് നേതൃത്വം ചര്‍ച്ച നടത്തുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധം ഈ മാറ്റങ്ങള്‍ക്കെതിരെ

പ്രതിഷേധം ഈ മാറ്റങ്ങള്‍ക്കെതിരെ

താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു, മല്‍സ്യത്തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി, ദ്വീപിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, രോഗികളെ കൊച്ചിയില്‍ വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി... ഇങ്ങനെ പോകുന്നു ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയുള്ള വിമര്‍ശനങ്ങള്‍.

മെട്രോമാന്‍ ഇ ശ്രീധരന്‍ എത്തിയാല്‍

മെട്രോമാന്‍ ഇ ശ്രീധരന്‍ എത്തിയാല്‍

ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് ബിജെപി ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി എത്തിയാല്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പൊതുസമ്മതനാണ് ശ്രീധരന്‍. ഇത് ബിജെപിയുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കും.

രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങള്‍

ദ്വീപില്‍ മലയാളിയായ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സാധിക്കുമെന്നതാണ് മെട്രോമാന്റെ നിയമനത്തിലൂടെ സംഭവിക്കുന്ന ഒരു മാറ്റം. ദ്വീപ് നിവാസികളുടെ താല്‍പ്പര്യവും അതാണ്. മാത്രമമല്ല, പ്രഫുല്‍ ഖോഡ പട്ടേലിനെ ദ്വീപ് നിവാസികളുടെ ആവശ്യം കണക്കിലെടുത്ത് മാറ്റിയാല്‍ അത് കേന്ദ്ര സര്‍ക്കാരില്‍ ദ്വീപ് നിവാസികള്‍ക്ക് വിശ്വാസ്യത വര്‍ധിക്കാനും ഇടയാക്കും.

പാലക്കാട്ടെ പ്രകടനം

പാലക്കാട്ടെ പ്രകടനം

നിമയസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. പലപ്പോഴും ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. പരാജയപ്പെട്ടതിനാല്‍ ശ്രീധരന് പുതിയ ചുമതല നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപിലെ നേതാക്കളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഭാനു ശ്രീ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

cmsvideo
  Lakshadweep BJP leaders want E sreedharan as new administrator | Oneindia Malayalam

  English summary
  Lakshadweep BJP Leaders wants to Metroman E Sreedharan should be appointed as Administrator
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X