കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദരാക്കാമെന്നത് ബിജെപിയുടെ തെറ്റിദ്ധാരണ മാത്രം; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഐഷ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ദ്വീപുജനതയുടെ ജനാധിപത്യാവകാശങ്ങള്‍ക്കും തനതുസംസ്‌കാരത്തിനും വിശ്വാസങ്ങള്‍ക്കും നേരെ കടന്നുകയറുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്‌ട്രേറ്ററെ വിമര്‍ശിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

aisha

എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമാക്കി, രാജ്യദ്രോഹ നിയമത്തെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. രാജ്യദ്രോഹ നിയമത്തിന് പരിധി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ താക്കീതിന് പോലും കേന്ദ്രസര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.

Recommended Video

cmsvideo
'Covid used as bio-weapon in Lakshadweep'; Aisha Sultana facebook post | Oneindia Malayalam

തങ്ങളുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ബിജെപിയുടെ തെറ്റിദ്ധാരണ മാത്രമാണ്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രതികരിച്ച ഐഷയെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ യും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും ശ്രമം വിജയിക്കാന്‍ പോകുന്നില്ല. ഐഷ സുല്‍ത്താനക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

English summary
Lakshadweep Issue: DYFI DYFI State Secretariat support Aisha Sultana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X