• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷദ്വീപിന് വേണ്ടി എൽഡിഎഫ് സമരത്തിലേക്ക്, ജൂൺ 3ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിൽ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധിക്കാൻ എൽഡിഎഫ്. ജൂൺ മൂന്നിന് സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ കുറിപ്പ് വായിക്കാം:

ലക്ഷദ്വീപിലെ പുതിയ സംഭവവികാസങ്ങൾ ഒരു ജനാധിപത്യരാജ്യത്തിന് ഭൂഷണമായ കാര്യങ്ങളല്ല. സാധാരണക്കാരായ ഒരുപറ്റം മനുഷ്യർ ദീർഘകാലമായി തുടർന്നുവന്ന സംസ്കാരവും ജീവിതരീതികളും ഒരു ദിവസം കൊണ്ട് മാറ്റണമെന്ന് ശഠിക്കുന്നത് എന്തിനാണ്? ഒരു രാത്രി പുലരുമ്പോൾ തങ്ങളുടെ ഉപജീവനമാർഗമായ മത്സ്യബന്ധന ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് ലക്ഷദ്വീപ് ജനത കാണുന്നത്.

ദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടിയും പാവപ്പെട്ടവരുടെ ജീവിതമാർഗം മുട്ടിക്കുകയാണ്. ഇതിലൊന്നും നിർത്താതെ ഗവണ്‍മെന്റ് സര്‍വ്വീസിലെ ദ്വീപുകാരായ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു, മദ്യഉപഭോഗമില്ലാത്ത സ്ഥലത്ത് മദ്യശാലകൾ തുടങ്ങുന്നു, അംഗണവാടികൾ അടച്ചുപൂട്ടുന്നു, സ്കൂളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം നിർബന്ധപൂർവ്വം ഒഴിവാക്കുന്നു, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കുട്ടികളുടെ എണ്ണം ഒരു മാനദണ്ഡമായി നിശ്ചയിക്കുന്നു.

ഇപ്പോൾ ദ്വീപിൽ സംഭവിക്കുന്നത് ഒരു ഗൂഡപദ്ധതിയുടെ ആസൂത്രണവും നടപ്പിലാക്കലാണ്. ഈ ജനദ്രോഹപരിഷ്കാരങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ പോലും ആ നാട്ടിലെ ജനങ്ങൾക്ക് സാധിക്കുന്നില്ല. ജനാധിപത്യ ലോകത്ത് ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് അതിൻ്റേതായ സ്ഥാനമുണ്ടെന്നിരിക്കെ ഈ പ്രതിഷേധങ്ങളെ അടിച്ചർത്തുന്നതിന് ഗുണ്ടാ ആക്റ്റ് കൊണ്ടുവരികയാണ്. കുറ്റകൃത്യങ്ങൾ കുറവാണെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ തന്നെ പറയുന്ന ലക്ഷദ്വീപിൽ ഇപ്പോൾ പ്രതിഷേധിച്ചെന്നതിൻ്റെ പേരിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്ന അഡ്മിനിസ്ട്രേറ്റർ തന്നെയാണ് ഇതേ രീതിയിൽ ദാമൻ ദിയുവിൽ അധിവസിച്ചിരുന്ന ജനങ്ങളെ കുടിയൊഴിപ്പിച്ച് അവിടം കുത്തക മുതലാളിമാർക്ക് ടൂറിസ്റ്റ് കോട്ടേജുകൾ പണിയാനുള്ള ഇടമാക്കി മാറ്റിയത്.

cmsvideo
  Shafi parambil supports prithviraj in lakshadweep controversy

  സ്വന്തം ഭൂമിയിൽ നിന്ന് നിഷ്കാസിതരാകുമോ എന്നത് ലക്ഷദ്വീപ് ജനതയുടെ സംശയമായി ഉയർന്നുവന്നിരിക്കുന്നു. വികസനം ദ്വീപിനും ദ്വീപ് നിവാസികൾക്കും വേണ്ടിയാണെന്ന അഡ്മിനിസ്ട്രേറ്ററുടെ വാദത്തിൽ കഴമ്പുണ്ടെങ്കിൽ അവരെ കൂടി കേട്ടുകൊണ്ടാകണം വികസനത്തിൻ്റെ പാത വെട്ടിത്തുടങ്ങേണ്ടത്. ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ എൽഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. ജൂൺ 3ന് രാവിലെ സംസ്ഥാനത്തെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലും കോവിഡ്‌-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ പ്രതിഷേധം സംഘടിപ്പിക്കും.

  English summary
  Lakshadweep Issue: LDF to protest infront of Central Government offices on June 3rd
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X