ലക്ഷദ്വീപിനോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടുമുള്ള അവഗണന ഭയാനകം; റിമ കല്ലിങ്കല്‍
കൊച്ചി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെയില്‍ ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ വലിയ വിവാദമാകുകയാണ്. പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
വിടി ബല്‍റാം, എളമരം കരീമടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഇതിനെതിെര വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സിനിമ താരം പൃഥിരാജും ഇതിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലക്ഷദ്വീപിന് പിന്തുണയുമായി നടി റിമ കല്ലിങ്കലും രംഗത്തെത്തിയിരിക്കുകയാണ്.

എളമരം കരീമിന്റെ കത്ത്
ലക്ഷദ്വീപില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഡ്മിനിസ്‌സ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭ നേതാവ് എളമരം കരീം പങ്കുവച്ച കത്ത് പങ്കുവച്ചാണ് റിമയുടെ പ്രതികരണം. ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് മോദിയുടെ വിശ്വസ്ഥനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു.

ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം
99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൂരിഭാഗവും മുസ്ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.

റിമയുടെ പ്രതികരണം
ഈ തലമുറ കണ്ടതില്‍ വച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും സര്‍ക്കാരും മുന്‍ഗണന നല്‍കുന്നു എന്ന് വിശ്വിസിക്കാന്‍ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ലക്ഷദ്വീപിനോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടുമുള്ള അവഗണന ഭയാനകമാണെന്നും റിമ വ്യക്തമാക്കി.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications