ഉരുക്കള്‍ ബേപ്പൂരില്‍ കുടുങ്ങി; കാറ്റ് നീണ്ടാല്‍ ലക്ഷദ്വീപ് പട്ടിണിയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കടല്‍ക്ഷോഭത്തിനൊപ്പം കാറ്റും കോളും ശക്തമായതോടെ ബേപ്പൂരില്‍നിന്നു ലഭദ്വീപിലേക്കുള്ള യാത്രയും ചരക്കുനീക്കവും പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയില്‍ എം.വി മിനിക്കോയ് കപ്പലിന്റെ യാത്ര റദ്ദാക്കിയതിനൊപ്പം ചരക്കുകയറ്റിയ നാല് ഉരുക്കളും തുറമുഖത്ത് കുടുങ്ങി. തുറമുഖത്തുനിന്ന് ക്ലിയറന്‍ വാങ്ങി പുറപ്പെടേണ്ടതായിരുന്നു ഉരുക്കള്‍. കടമത്ത് ദ്വീപിലേക്കുള്ള മുരുകന്‍ തുണൈ, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിലേക്കുള്ള സമിത്ര, ചെത്ത്‌ലാത്ത് ദ്വീപിലേക്കുള്ള ഗ്രെയ്‌സ്, മിനിക്കോയിയിലേക്കുള്ള രാജം എന്നീ ഉരുക്കളാണ് ചുഴലിക്കൊടുങ്കാറ്റുകാരണം തുറമുഖം വിടാനാകാതെ കുടുങ്ങിയത്.

minikoy

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാസാവസ്ഥാ മുന്നറിയിപ്പുകളെ തുടര്‍ന്നാണ് തുറമുഖാധികൃതര്‍ കപ്പലിന്റെയും ഉരുക്കളുടെയും യാത്ര വിലക്കിയത്. ജാഗ്രതാനിര്‍ദേശം ഉള്ളതിനാല്‍ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ യാനങ്ങള്‍ പുറപ്പെടൂ. പഴം, പച്ചക്കറി ഉള്‍പ്പെടെ ദ്വീപിലേക്കു വേണ്ട ഭക്ഷ്യവസ്തുക്കള്‍, മെറ്റല്‍, എംസാന്‍ഡ്, ഹോളോബ്രിക്‌സ്, സിമെന്റ്, സ്റ്റീല്‍, കന്നുകാലികള്‍ എന്നിങ്ങനെ ഓരോ ഉരുവിലും 250 ടണ്ണോളം ചരക്കുകളുണ്ട്. യാത്ര അനിശ്ചിതത്വത്തില്‍ ആയതോടെ യാനങ്ങളില്‍ കയറ്റിയ പച്ചക്കറി-പഴ വര്‍ഗങ്ങളടങ്ങിയ ഭക്ഷ്യോത്പന്നങ്ങളും കന്നുകാലികളെയും തിരിച്ചിറക്കി. കാലാവസ്ഥാമാറ്റം ബേപ്പൂരിലേയ്ക്കുള്ള ഉരുക്കളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്.

beyporeport

ചരക്കുകയറ്റാനും ഇറക്കാനുമായി 13 ഉരുക്കള്‍ ഇപ്പോള്‍ തുറമുഖത്തുണ്ട്. തിരതള്ളല്‍ കാരണം വാര്‍ഫിലുള്ള ഉരുക്കള്‍ ആടിയുലയുന്നതിനാല്‍ ചരക്കിറക്കാനും കയറ്റാനും സാധിക്കാത്ത സ്ഥിതിയുണ്ട്. ഇനി ഇവ പുറപ്പെടണമെങ്കില്‍ കാലാവസ്ഥാമാറ്റം കൊണ്ടുള്ള ജാഗ്രതാനിര്‍ദേശം പിന്‍വലിക്കുന്നതുവരെ കാത്തിരിക്കണം.

ഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു

English summary
lakshadweep will face starvation; ''Uru''s stucked in beypore
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്